ആറ്റിങ്ങലിൽ അടഞ്ഞുകിടന്നിരുന്ന വീടിനുള്ളിൽ നിന്നും ദുർഗന്ധം വമിച്ചത് പരിസരവാസികളെ പരിഭ്രാന്തിയിലാക്കി - EC Online TV

Breaking

Post Top Ad


2020, സെപ്റ്റംബർ 30, ബുധനാഴ്‌ച

ആറ്റിങ്ങലിൽ അടഞ്ഞുകിടന്നിരുന്ന വീടിനുള്ളിൽ നിന്നും ദുർഗന്ധം വമിച്ചത് പരിസരവാസികളെ പരിഭ്രാന്തിയിലാക്കിആറ്റിങ്ങൽ: നഗരസഭ കൊട്ടിയോട് 29-ാം വാർഡിൽ ഊന്നുകല്ലിൻ മുക്കിലെ ആളൊഴിഞ്ഞ വീട്ടിലായിരുന്നു അയൽവാസികളെ പരിഭ്രാന്ത്രിയിലാക്കിയ സംഭവം അരങ്ങേറിയത്.
      കൊവിഡ് പ്രതിരോധ പ്രവർത്തനങ്ങളുടെ ഭാഗമായി നഗരസഭ ആരോഗ്യ വിഭാഗം പട്ടണത്തിലെ ജനവാസ മേഖലകൾ, പൊതു ഇടങ്ങൾ, മാർക്കറ്റുകൾ എന്നിവിടങ്ങളിൽ നിരന്തരമായി  ശുചീകരണ പ്രവർത്തനങ്ങൾ നടത്തിവരുന്നു. ഇതിന്റെ ഭാഗമായി ഇന്ന് മാർക്കറ്റ് റോഡ് മുതൽ കുന്നുവാരം വരെയുള്ള ഭാഗങ്ങളിൽ ശുചീകരണ പ്രവർത്തനങ്ങൾ നടക്കുന്നത് വിലയിരുത്തുന്നതിനായി  ചെയർമാൻ എം.പ്രദീപ് സ്ഥലത്ത് എത്തിയിരുന്നു. റോഡിലേക്ക് ആഴുകിയ മാംസത്തിന്റെ രൂക്ഷ ഗന്ധം വമിക്കുന്നത് ചെയർമാന്റെ ശ്രദ്ധയിൽപ്പെടുകയും ജൂനിയർ ഹെൽത്ത് ഇൻസ്പെക്ടർ ഷെൻസിയോട് പരിശോധിക്കുവാൻ നിർദ്ദേശിക്കുകയും ചെയ്തു. തുടർന്നുള്ള പരിശോധനയിലാണ് സമീപം അടഞ്ഞ് കിടന്നിരുന്ന വീടിനുള്ളിൽ നിന്നാണ് ദുർഗന്ധം പരക്കുന്നതെന്ന് മനസിലാക്കാൻ കഴിഞ്ഞു. വീടിനുള്ളിൽ മരപ്പട്ടിയുടെ രൂപസാദൃശ്യമുള്ള ഒരു ജീവി ചത്ത് ജീർണിച്ച് കിടക്കുന്നത് കണ്ടെത്തുകയും, ബ്ലീച്ചിംഗ് പൗഡർ ഉൾപ്പടെയുള്ള അണുനശീകരണ മിശ്രണങ്ങൾ തളിക്കുകയും ചെയ്തു. ഏതാണ്ട് 5 ദിവസത്തെ പഴക്കമുണ്ടാവും ജഡത്തിന്. ദുർഗന്ധത്തിന്റെ കാരണം മനസിലായതോടെ അനാവശ്യ ആശങ്കയിപ്പെട്ട് കുഴങ്ങിയ പരിസരവാസികൾക്കും ആശ്വാസമായി. വീട്ടുടമയോട് അടിയന്തിരമായി സ്ഥലത്തെത്തി ജഡം മാറ്റം ചെയ്യാനുള്ള നിർദ്ദേശം നൽകിയതായി ചെയർമാൻ പറഞ്ഞു.

     കൂടാതെ പട്ടണത്തിന്റെ വിവിധ ഭാഗങ്ങളിൽ മാസങ്ങളായി നടത്തിവരുന്ന ശുചീകരണ പ്രവർത്തനങ്ങളിൽ മാസ്ക്, ഗ്ലൗസ്, നാപ്കിൻ, പ്ലാസ്റ്റിക്ക്, പാഴ് വസ്തുക്കൾ എന്നിവ വലിച്ചെറിയപ്പെട്ട നിലയിൽ കണ്ടെത്തിയിരുന്നു. ഇത്തരം പ്രവർത്തനങ്ങൾ രോഗവ്യാപന സാധ്യത വർദ്ധിപ്പിക്കുകയും, പ്രതിരോധ പ്രവർത്തനങ്ങൾക്ക് വെല്ലുവിളി ഉയർത്തുകയും ചെയ്യുന്നു. കൊവിഡ് പ്രതിരോധ ഉൽപ്പന്നങ്ങളായ മാസ്ക്, ഗ്ലൗസ് എന്നിവയും സ്വകാര്യ ആവശ്യങ്ങൾക്ക് ഉപയോഗിക്കുന്ന നാപ്കിൻ പോലുള്ളവ വീട്ടുവളപ്പിൽ തന്നെ നിർമ്മാർജനം ചെയ്യണം. പ്ലാസ്റ്റിക്ക് ഉൾപ്പടെയുള്ള പാഴ് വസ്തുക്കൾ നഗരസഭ ഏർപ്പെടുത്തിയിട്ടുള്ള ഹരിതകർമ്മ സേനയുടെ സേവനം നാട്ടുകാർ ഉപയോഗപ്പെടുത്തണം എന്നും ചെയർമാൻ അറിയിച്ചു. നീയമങ്ങൾ പാലിക്കാതെ ഇത്തരത്തിലുള്ള പ്രവർത്തനങ്ങൾ നടത്തുന്നവർക്ക് എതിരെ കർശന നിയമ നടപടികൾ സ്വീകരിക്കുമെന്നും ചെയർമാൻ അറിയിച്ചു. കൗൺസിലർമാരായ പി.എസ്.വീണ, കെ.എസ്. സന്തോഷ് കുമാർ, ശുചീകരണ വിഭാഗം ജീവനക്കാരായ സുന്ദരേശൻ, ബാബു തുടങ്ങിയവർ സംഘത്തിലുണ്ടായിരുന്നു.

Post Top Ad