ജൈവവളം വിൽപന കേന്ദത്തിന്റെ ഉദ്ഘാടനം നഗരസഭാ ചെയർമാൻ നിർവ്വഹിച്ചു - EC Online TV

Breaking

Post Top Ad


2020, സെപ്റ്റംബർ 4, വെള്ളിയാഴ്‌ച

ജൈവവളം വിൽപന കേന്ദത്തിന്റെ ഉദ്ഘാടനം നഗരസഭാ ചെയർമാൻ നിർവ്വഹിച്ചു

 ആറ്റിങ്ങൽ: ആറ്റിങ്ങൽ നഗരസഭയുടെ നേതൃത്വത്തിൽ പട്ടണത്തിൽ വിവിധയിടങ്ങളിലായി കാർഷിക മേഖലയിൽ വരുത്തിയ പുരോഗതിയുടെ അടിസ്ഥാനത്തിലാണ് കുഴിമുക്ക് ജംഗ്ഷനിൽ ജൈവവളം വിപണന കേന്ദ്രം പുതുതായി പ്രവർത്തനം ആരംഭിച്ചത്. വിൽപന കേന്ദ്രത്തിന്റെ ഔപചാരിക ഉദ്ഘാടനം ചെയർമാൻ എം.പ്രദീപ് നിർവ്വഹിച്ചു. സുഭിക്ഷകേരളം പദ്ധതിയുടെ ഭാഗമായി നഗരത്തിലെ കാർഷിക മേഖലയിലെ വികസനത്തിന് വലിയൊരു ഉദാഹരണമാണ് ഈ വിൽപ്പന കേന്ദത്തിലൂടെ യാഥാർത്ഥ്യമായതെന്ന് ചെയർമാൻ എം.പ്രദീപ് പറഞ്ഞു. ഇവിടെ കർഷകർക്കും കാർഷിക തൽപ്പരരായവർക്കും വേണ്ടി ഉൽപ്പാദന ക്ഷമതയുള്ള സങ്കരയിനം തെങ്ങിൻ തൈകൾ, അഗസ്തി തൈകൾ, കുറ്റികുരുമുളക്, പച്ചക്കറി തൈകൾ, സങ്കരയിനം പച്ചക്കറി വിത്തുകൾ, ഗ്രോ ബാഗുകൾ, സ്‌പ്രെയർ, ചെടിച്ചട്ടികൾ, ചകിരിച്ചോർ അടക്കമുള്ള വിവിധയിനം വളങ്ങൾ മുതലായവ ലഭിക്കുന്നു. നഗരസഭാ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ ആർ.രാജു, വാർഡ് കൗൺസിലർ സി.ജെ. രാജേഷ് കുമാർ, കിളിമാനൂർ കാർഷിക വികസന ബാങ്ക് പ്രസിഡന്റ് ആർ.രാമു, കൃഷി ഓഫീസർ വി.എൽ.പ്രഭ, റെസിഡൻസ് അസോസിയേഷൻ സെക്രട്ടറി സുധീർരാജ്, തുടങ്ങിയവർ സംസാരിച്ചു.

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

Post Top Ad