ഓണം കഴിഞ്ഞതോടെ ആറ്റിങ്ങലിൽ കോവിഡ് റിപ്പോർട്ട് ചെയ്യുന്നവരുടെ എണ്ണം പെരുകുന്നു - EC Online TV

Breaking

Post Top Ad


2020, സെപ്റ്റംബർ 8, ചൊവ്വാഴ്ച

ഓണം കഴിഞ്ഞതോടെ ആറ്റിങ്ങലിൽ കോവിഡ് റിപ്പോർട്ട് ചെയ്യുന്നവരുടെ എണ്ണം പെരുകുന്നു

 


കോവിഡിന്റെ രണ്ടാം ഘട്ടം ആറ്റിങ്ങലിനെയും പിടികൂടിയിരിക്കുന്നു നഗര സഭ പരിധിയിൽ കഴിഞ ഒരാഴ്ചയ്ക്കുള്ളിൽ മുപ്പതിലേറെ പേർക്കാണ് കോവിഡ് സ്ഥിതീകരിച്ചത്. ഓണത്തിന് നൽകിയ ഇളവുകൾ കോവിഡിന്റെ ആക്കം ഇനിയും കൂട്ടുമോ എന്ന് കാത്തിരുന്ന് കാണേണ്ടി വരും . ആറ്റിങ്ങൽ നഗര സഭയുടെ നേതൃത്വത്തിൽ കോവിഡ് പ്രതിരോധ നടപടികൾ ഊര്ജിതമാക്കാനായി മുൻനിരയിൽ തന്നെ ചെയർമാൻ പ്രദീപ് ഉണ്ട് . ജനങ്ങളുടെ സഹകരണം ആണ് ഈ ഘട്ടത്തിൽ നിയന്ത്രണത്തിന് പ്രധാനമായി വേണ്ടത് . 6 മാസം പ്രായം ആയ കുഞ്ഞിന് വരെ കഴിഞ്ഞ ദിവസം കോവിഡ് സ്ഥിതീകരിച്ചിട്ടുണ്ട്


ഇന്നലെ നഗരസഭ 13-ാം വാർഡിൽ എ.കെ.ജി നഗറിലെ 50 കാരിക്കാണ് രാത്രിയോടെ രോഗം സ്ഥിതീകരിച്ചത്. പനിയെ തുടർന്ന് ചാത്തമ്പ്ര കെ.റ്റി.സി.റ്റി ആശുപത്രിയിൽ ഇവർ ചികിൽസ തേടിയിരുന്നു. തുടർന്നുള്ള കൊവിഡ് പരിശോധനയിലാണ് രോഗം സ്ഥിതീകരിച്ചതെന്ന് സൂപ്രണ്ട് ഡോ. ജസ്റ്റിൻ ജോസ് അറിയിച്ചു. ആരോഗ്യ വിഭാഗം ഇവരെ കടക്കാവൂരിലെ കൊവിഡ് ചികിൽസാ കേന്ദ്രത്തിലേക്ക് മാറ്റി. വാർഡ് കൗൺസിലർ റ്റി.ആർ. കോമളകുമാരി, ജെ.പി.എച്ച്.എൻ ശ്രീജാകുമാരി എന്നിവരുടെ നേതൃത്വത്തിൽ സമ്പർക്ക പട്ടിക ശേഖരിച്ച് വീട്ടുകാർക്ക് ബോധവൽക്കരണം നടത്തി. നഗരസഭ ഹെൽത്ത് വിഭാഗം വീടും പരിസരവും അണുവിമുക്തമാക്കാനുള്ള നടപടികൾ സ്വീകരിച്ചതായും ചെയർമാൻ എം.പ്രദീപ് അറിയിച്ചു.

Post Top Ad