ഐക്യരാഷ്ട്ര സംഘടന നൽകുന്ന അവാർഡ് കേരളത്തിൻ്റെ ആരോഗ്യ വകുപ്പിന് ലഭിച്ചു - EC Online TV

Breaking

Post Top Ad


2020, സെപ്റ്റംബർ 25, വെള്ളിയാഴ്‌ച

ഐക്യരാഷ്ട്ര സംഘടന നൽകുന്ന അവാർഡ് കേരളത്തിൻ്റെ ആരോഗ്യ വകുപ്പിന് ലഭിച്ചു

 


ആരോഗ്യ മേഖലയിൽ കേരള സർക്കാർ നടപ്പിലാക്കിക്കൊണ്ടിരിക്കുന്ന പ്രവർത്തനങ്ങൾക്കും പരിഷ്കാരങ്ങൾക്കും വീണ്ടും അന്തർദേശീയ തലത്തിൽ അംഗീകാരം. ജീവിതശൈലീ രോഗ നിയന്ത്രണം മികച്ച രീതിയിൽ നടപ്പിലാക്കുന്നവർക്കായി ഐക്യരാഷ്ട്ര സംഘടന നൽകുന്ന അവാർഡ് കേരളത്തിൻ്റെ ആരോഗ്യ വകുപ്പിന് ലഭിച്ചു. ഈ അവാർഡിനായി പരിഗണിച്ച ലോകത്തെ ഏഴു സർക്കാർ സംവിധാനങ്ങളിൽ ഒന്നായി ആരോഗ്യ വകുപ്പും തെരഞ്ഞെടുക്കപ്പെട്ടു.


അഭിമാനകരമായ നേട്ടമാണിത്. സർക്കാരിൻ്റെ ആരോഗ്യ നയത്തിനും, ആരോഗ്യവകുപ്പിൻ്റെ ഭാഗമായ ഓരോ അംഗത്തിൻ്റേയും ആത്മാർത്ഥമായ പരിശ്രമത്തിനും ലഭിച്ച അംഗീകാരമാണിത്.


ആരോഗ്യ വകുപ്പ് നടപ്പിലാക്കി വരുന്ന ജീവിതശൈലീ രോഗ നിയന്ത്രണ പദ്ധതിയുടെ മികവിന്റെ അടിസ്ഥാനത്തിലാണ് ഈ അവാര്‍ഡ് നൽകപ്പെട്ടത്. കേരളത്തിലെ ജീവിതശൈലീ രോഗ പദ്ധതിയും അതിലൂടെ ചികിത്സയും സൗജന്യ സേവനങ്ങളും ഒരു വലിയ ജനവിഭാഗത്തിന് ലഭിച്ചത് വിലയിരുത്തിയാണ് ഈ അവാര്‍ഡ് നല്‍കിയത്. ഇതിനോടൊപ്പം തന്നെ അതിനൂതനമായ ശ്വാസകോശ രോഗ നിയന്ത്രണ പദ്ധതി, നേത്രപടല അന്ധതാ പദ്ധതി, കാന്‍സര്‍ ചികിത്സാ പദ്ധതി, പക്ഷാഘാത നിയന്ത്രണ പദ്ധതി എന്നിവയും അവാര്‍ഡ് പരിഗണനയ്ക്ക് കാരണമായി. കേരളത്തിലെ ഈ പദ്ധതി മറ്റ് വകുപ്പുകളുമായും മറ്റ് ഏജന്‍സികളുമായും സഹകരിച്ച് പ്രവര്‍ത്തിച്ചത് പ്രത്യേകം പരാമര്‍ശിക്കുകയുണ്ടായി.


Post Top Ad