ചിറയിൻകീഴ് പുളിമൂട്ടിൽ കടവ് പാലം അപകടാവസ്ഥയിൽ - EC Online TV

Breaking

Post Top Ad


2020, സെപ്റ്റംബർ 30, ബുധനാഴ്‌ച

ചിറയിൻകീഴ് പുളിമൂട്ടിൽ കടവ് പാലം അപകടാവസ്ഥയിൽ


ചിറയിൻകീഴ് പുളിമൂട്ടിൽ കടവ് പാലത്തിന്റെ അടിഭാഗത്തായി ആൽമരം വളരുകയാണ്. ഇത് ഉടൻ  നശിപ്പിച്ചില്ലെങ്കിൽ പാലം തന്നെ അപകടത്തിലാകും. ചിറയിൻകീഴിൽ നിന്നും കടക്കാവൂരിലേക്കു പോകുന്ന പ്രധാന പാലമാണിത്. ദിവസേന നൂറുകണക്കിന് ആൾക്കാരും വാഹനങ്ങളുമാണ് ഈ പാലത്തിലൂടെ കടന്നു പോകുന്നത്- പ്രദേശവാസികൾ  ഇക്കാര്യം വാർഡ് മെമ്പർ വഴി PWD യെ അറിയിച്ചിട്ട് മാസം ഒന്നായി. ഇതുവരെ ഒരു നടപടിയും സ്വീകരിച്ചിട്ടില്ല. 

ആൽമരത്തിന്റെ വേര് ഇതിനോടകം തന്നെ വെള്ളത്തിൽ സ്പർശിച്ചു കഴിഞ്ഞു. ഇനി ഇത് വളരുന്നത് അതിവേഗത്തിലാവും.!

എന്തെങ്കിലും ഉടനെ ചെയ്തില്ലെങ്കിൽ അധികം വൈകാതെ പാലം പുതുക്കി പണിയേണ്ട അവസ്ഥയുണ്ടാകും.!

Post Top Ad