ശ്രീ ചിത്ര ആശുപത്രിയിലെ ജീവനക്കാരിക്ക് കൊവിഡ് - EC Online TV

Breaking

Post Top Ad


2020, സെപ്റ്റംബർ 22, ചൊവ്വാഴ്ച

ശ്രീ ചിത്ര ആശുപത്രിയിലെ ജീവനക്കാരിക്ക് കൊവിഡ്



ആറ്റിങ്ങൽ: നഗരസഭ 13-ാം വാർഡ് ജയഭാരത് ലൈനിൽ 40 കാരിക്കാണ് ഇന്ന് രോഗം സ്ഥിതീകരിച്ചത്. ഇവരും ഭർത്താവും തീരുവനന്തപുരം ശ്രീചിത്രയിലെ ജീവനക്കാരാണ്. ഈ മാസം 19 നാണ് അവസാനമായി ജോലിക്ക് പോയത്. ഇവരുടെ സഹപ്രവർത്തകർക്ക് അന്ന് രോഗം സ്ഥിതീകരിച്ചതിനാൽ ഇവർ അറ്റിങ്ങലിലെ വീട്ടിലും, ഭർത്താവ് കല്ലമ്പലത്തും ക്വാറന്റൈനിൽ പ്രവേശിക്കുകയായിരുന്നു. തുടർന്ന് 21 ന് മെഡിക്കൽ കോളേജ് ആശുപത്രിയിൽ സ്രവ പരിശോധന നടത്തുകയും 40 കാരിക്ക് രോഗം സ്ഥിതീകരിക്കുകയും ആയിരുന്നു. ഇവരെ എം.സി.എച്ച് കൊവിഡ് ചികിൽസാ കേന്ദ്രത്തിലേക്ക് മാറ്റി. നഗരസഭ ചെയർമാൻ എം.പ്രദീപിന്റെയും ജൂനിയർ ഹെൽത്ത് ഇൻസ്പെക്ടർ എ.എൽ. ഹാസ്മിയുടെയും നേതൃത്വത്തിൽ വീടും പരിസരവും അണു വിമുക്തമാക്കി.

Post Top Ad