പ്രശസ്ത സീരിയൽ നടൻ ശബരിനാഥ് അന്തരിച്ചു - EC Online TV

Breaking

Post Top Ad


2020, സെപ്റ്റംബർ 18, വെള്ളിയാഴ്‌ച

പ്രശസ്ത സീരിയൽ നടൻ ശബരിനാഥ് അന്തരിച്ചു

പ്രശസ്ത സീരിയൽ നടൻ ശബരിനാഥ് (43) അന്തരിച്ചു. തിരുവനന്തപുരത്തു വെച്ചായിരുന്നു അന്ത്യം. ഹൃദയാഘാതമാണ് മരണ കാരണം. തിരുവനന്തപുരം അരുവിക്കര സ്വദേശിയാണ്. സ്വാമി അയ്യപ്പൻ, സ്ത്രീപദം, പാടാത്ത പൈങ്കിളി അടക്കം നിരവധി സീരിയലുകളിൽ അഭിനയിച്ചിട്ടുള്ള ശബരിനാഥിൻ്റെ അപ്രതീക്ഷിത വിയോഗത്തിൽ ഞെട്ടിയിരിക്കുകയാണ് സിനിമാ – സീരിയൽപ്രേമികൾ. 


 

ജനപ്രിയ സീരിയലുകളിലെ സ്ഥിരം സാന്നിധ്യമായ വ്യക്തിത്വമാണ് അപ്രതീക്ഷിതമായി വിടപറഞ്ഞിരിക്കുന്നത്. ഏഷ്യാനെറ്റിൽ സംപ്രേക്ഷണം ചെയ്യുന്ന പാടാത്ത പൈങ്കിളി ഉൾപ്പടെയുള്ള സീരിയലിൽ സജീവമായി തുടരുന്നതിനിടെ ആയിരുന്നു നടൻ്റെ അപ്രതീക്ഷിത മരണം എന്നത് സീരിയൽ പ്രേമികളിൽ നടുക്കമുണ്ടാക്കിയിട്ടുണ്ട്. സാഗരം സാക്ഷി എന്ന സീരിയലിൻ്റെ സഹനിർമ്മാതാവ് കൂടിയായിരുന്നു ശബരിനാഥ്. തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിൽ വെച്ചായിരുന്നു അന്ത്യം.

മിനിസ്ക്രീനിൽ വളരെ സജീവമായിരുന്ന ശബരിനാഥ് തൻ്റെ സീരിയൽ വിശേഷങ്ങളും വാഹനത്തോടുള്ള ഭ്രമവുമൊക്കെ തുറന്ന് സംസാരിക്കാറുണ്ടായിരുന്നു. പാടാത്ത പൈങ്കിളി എന്ന സീരിയലിലാണ് ഒടുവിലായി ശബരിനാഥ് അഭിനയിച്ചു വന്നിരുന്നത്. പ്രിയനടൻ്റെ വിയോഗ വാർത്തയിൽ നിരവധി സിനിമാ സീരിയൽ താരങ്ങളാണ് അനുശോചനം രേഖപ്പെടുത്തി രംഗത്തെത്തിയിരിക്കുന്നത്. പ്രിയനടൻ്റെ വിയോഗവാർത്ത വിശ്വസിക്കാൻ കഴിയുന്നില്ലെന്ന് പറഞ്ഞുകൊണ്ടാണ് പലരും സോഷ്യൽ മീഡിയയിലൂടെ ആദരാഞ്ജലികൾ അർപ്പിച്ചിരിക്കുന്നത്.

കഴിഞ്ഞ മൂന്നു നാല് വർഷമായി മിനി സ്‌ക്രീൻ പ്രേക്ഷകരുടെ പ്രിയങ്കരനായ താരമാണ് ആനന്ദ് നാരായണൻ. അഭിനയത്തോടുള്ള അഭിനിവേശമാണ് താരത്തിനെ ഈ മേഖലയിലേക്ക് എത്തിച്ചത്. അവതാരകനായിട്ടാണ് താരം ആദ്യമായി ക്യാമറയ്ക്ക് മുൻപിലേക്ക് എത്തിയത്. 2014 ലാണ് ഒരു ടെലിവിഷൻ സീരിയൽ വഴി അഭിനയരംഗത്തേക്ക് ആനന്ദ് കടക്കുന്നത്. ആദ്യത്തെ സീരിയലിൽ താരത്തിന് ശോഭിക്കാൻ ആയില്ലെങ്കിലും പിന്നീട് കാണാകണ്മണി, എന്ന് സ്വന്തം ജാനി, അരുന്ധതി, തുടങ്ങിയ സീരിയലുകളിലൂടെ മുൻ നിര നായകന്മാരുടെ ഇടയിലേക്ക് താരം ഉയർന്നു.

വില്ലൻ കഥാപാത്രങ്ങളും, നായക കഥാപാത്രങ്ങളും തനിക്ക് കൂളായി വഴങ്ങും എന്ന് തെളിയിച്ച ആനന്ദ് ഇപ്പോൾ സ്വാതി നക്ഷത്രവും ചോതിയിലാണ് മിന്നിത്തിളങ്ങുന്നത്. സോഷ്യൽ മീഡിയയിൽ സജീവമായ താരത്തിന്റെ ഏറ്റവും പുതിയ എഫ്ബി പോസ്റ്റാണ് ഇപ്പോൾ ആരാധകർ ഏറ്റെടുത്തത്.അഭിനയം തുടങ്ങിയതുമുതൽ ഏറ്റവും കൂടുതൽ കേൾക്കേണ്ടിവന്നൊരു ചോദ്യത്തിനുള്ള ഉത്തരമാണ് താരം പങ്ക് വച്ചത്. നടൻ ശബരിയുടെ അനിയൻആണോ, ബന്ധുവാണോ എന്നൊക്കെ നിരന്തരമായി ആളുകൾ ചോദിക്കാറുണ്ട്. ആദ്യംഒക്കെ അല്ല ശബരിചേട്ടനെ അറിയാം എന്നായിരുന്നു താൻ മറുപടി നൽകിയതെന്നും ആനന്ദ് പറയുന്നു. ” കൊടും ഭീകരൻ ആണ് മല്യയാ ” അതെ ഇപ്പോൾ അദ്ദേഹം എനിക്ക് സഹോദരനെപോലെയാണ്” എന്നുപറയുകയാണ് ആനന്ദ്.

Post Top Ad