കരവാരം കാരായികോണത്ത് ആത്മഹത്യ ചെയ്ത പ്രസന്നൻ്റെ കോവിഡ് പരിശോധന ഫലം നെഗറ്റീവ് - EC Online TV

Breaking

Post Top Ad


2020, സെപ്റ്റംബർ 8, ചൊവ്വാഴ്ച

കരവാരം കാരായികോണത്ത് ആത്മഹത്യ ചെയ്ത പ്രസന്നൻ്റെ കോവിഡ് പരിശോധന ഫലം നെഗറ്റീവ്

 കരവാരം ഗ്രാമ പഞ്ചായത്തിൽ കരായിക്കോണം അരുവിയിൽ പ്രസന്നൻ (52) എന്നയാൾ കഴിഞ്ഞ ദിവസം ആത്മഹത്യ ചെയ്തതിനെതുടർന്ന് നഗരൂർ പോലീസും സഹായത്തിനായി ഡിവൈഎഫ്ഐ കരവാരം യൂത്ത് ബ്രിഗേഡർ പ്രവർത്തകരും ചേർന്ന് പി പി ഇ കിറ്റണിഞ്ഞ് ഇൻക്വസ്റ്റ് നടപടികൾ പൂർത്തിയാക്കി ഭൗതിക ശരീരം മെഡിക്കൽ കോളേജിലേക്ക് മാറ്റിയിരുന്നു. തുടർന്ന് നടത്തിയ കോവിഡ് പ്രാഥമിക പരിശോധനയിൽ വൈകുന്നേരത്തോടെ പോസിറ്റീവ് സ്ഥിരീകരിച്ചു. എന്നാൽ ആലപ്പുഴ വൈറോളജി ഇൻസ്റ്റിറ്റ്യൂട്ടിൽ കടുതൽ പരിശോധ നടത്തിയതിൻ്റെ ഫലം ഇന്ന് വന്നതിൽ നെഗറ്റീവ് സ്ഥിരീകരിച്ചിട്ടുള്ള വിവരം എംഎൽഎ അഡ്വ ബി സത്യൻ അറിയിച്ചു.


അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

Post Top Ad