കരടിയെ പേടിച്ച് നാട്ടുകാർ - EC Online TV

Breaking

Post Top Ad


2020, സെപ്റ്റംബർ 28, തിങ്കളാഴ്‌ച

കരടിയെ പേടിച്ച് നാട്ടുകാർ


നാവായിക്കുളം പഞ്ചായത്തിൽ കുടവൂർ ഒൻപതാം വാർഡിൽ വെളളിയാഴ്ച  രാത്രിയിൽ കരടിയെ കണ്ടതായി നാട്ടുകാർ. മടന്തപ്പച്ച സ്വദേശി റെയ്ഹാനത്തിന്റെ വീടിന് സമീപത്ത് കരടിയെ കണ്ടതായാണ് പോലീസിനെ അറിയിച്ചത്. പോലീസും നാട്ടുകാരും തിരച്ചിൽ നടത്തിയെങ്കിലും കരടിയെ കണ്ടെത്താൻ കഴിഞ്ഞില്ല. സമീപത്തെ ചതുപ്പിൽ കരടിയുടെ  കാൽപ്പാടുകൾ കണ്ടെത്തി. കഴിഞ്ഞ ദിവസങ്ങളിൽ നാവായിക്കുളം പഞ്ചായത്തിലെ പുല്ലൂർമുക്ക് പ്രേദേശത്തും കരവായിക്കോണം, കണിയാംകോണം എന്നീ പ്രേദശങ്ങളിലും കരടിയെ കണ്ടതായി പ്രേദേശവാസികൾ അറിയിച്ചു. കരടിയെ കണ്ടതായി വനവകുപ്പിനെ വിവരം അറിയിച്ചു .  തുടർന്ന് വനവകുപ്പു ഉദ്യോഗസ്ഥർ  നടത്തിയ പരിശോധനയിൽ കാൽപ്പാടുകൾ കരടിയുടേതാണെന്ന് സ്ഥിരീകരിച്ചു. പുലർച്ചയും രാത്രിയിലും ഒറ്റക്കുള്ള സഞ്ചാരം ഒഴിവാക്കണമെന്നും ഇരുട്ട് മാറിയശേഷം മാത്രമേ പുറത്തിറങ്ങാവു എന്നും വനംവകുപ്പ് അറിയിച്ചു. 



Post Top Ad