പെരുമാതുറ പാലത്തിൻ്റെ റോഡിൽ രൂപപ്പെട്ട വിള്ളൽ അടക്കാൻ നടപടി - EC Online TV

Breaking

Post Top Ad


2020, സെപ്റ്റംബർ 17, വ്യാഴാഴ്‌ച

പെരുമാതുറ പാലത്തിൻ്റെ റോഡിൽ രൂപപ്പെട്ട വിള്ളൽ അടക്കാൻ നടപടി

 ചിറയിൻകീഴ് : പെരുമാതുറയെയും താഴംപള്ളിയെയും തമ്മിൽ ബന്ധിപ്പിക്കുന്ന പാലം 2015 ലാണ് ഗതാഗതത്തിനായി തുറന്നു കൊടുത്തത്. വലിയ വാഹനങ്ങൾ ഉൾപ്പെടെ നൂറുകണക്കിന് വാഹനങളാണ് ദിവസവും ഇതു വഴി കടന്ന് പോകുന്നത്. പാലത്തിൻ്റെ അപ്രോച്ച് റോഡിൽ രൂപപ്പെട്ട വിള്ളൽ അടക്കാൻ നടപടി. ഹാർബർ എജീനീനറിംഗ് വിഭാഗത്തിന്റെ സ്പെഷ്യൽ റിപ്പയർഴ്സ് ഫണ്ട് ഉപയോഗിച്ചാണ് നിർമ്മാണ പ്രവർത്തനങ്ങൾ നടക്കുന്നത്. 1.5 അടിയോളം താഴ്ചയിൽ വിള്ളൽ രൂപപ്പെട്ട ഭാഗത്തിന് ചുറ്റും രണ്ടടി താഴ്ത്തി 3 അടി വീതിയിലും 2 അടി നീളത്തിലുമുള്ള ഭാഗം കട്ട് ചെയ്ത കോൺക്രീറ്റ് ചെയ്യുന്നതിനായുള്ള പ്രവർത്തനങ്ങളാണ് നടന്നത്. അപ്രോച്ച് റോഡിൽ വിള്ളൽ രൂപപ്പെട്ട ഭാഗം അധികൃതർ വിശദമായി പരിശോധിച്ചിരുന്നു തുടർന്നാണ് പ്രസ്തുത ഭാഗം കോൺക്രീറ്റ് ചെയ്യുന്നതിനുള്ള പ്രവർത്തനങ്ങൾ ഹാർബർ എജിനിയറിംഗ് വിഭാഗം ആരംഭിച്ചത്.


Post Top Ad