വെഞ്ഞാറമൂട് ഇരട്ട കൊലപാതകത്തിൽ പ്രതിഷേധിച്ച് ഡി.വൈ.എഫ്.ഐ ഈസ്റ്റ് മേഖല കമ്മിറ്റി - EC Online TV

Breaking

Post Top Ad


2020, സെപ്റ്റംബർ 12, ശനിയാഴ്‌ച

വെഞ്ഞാറമൂട് ഇരട്ട കൊലപാതകത്തിൽ പ്രതിഷേധിച്ച് ഡി.വൈ.എഫ്.ഐ ഈസ്റ്റ് മേഖല കമ്മിറ്റി

 


ആറ്റിങ്ങൽ: ഈ കഴിഞ്ഞ ഉത്രാടദിന രാത്രിയിൽ വെഞ്ഞാറമൂട്ടിലെ രണ്ട് ഡി.വൈ.എഫ്.ഐ പ്രവർത്തകരെ നിഷ്ഠൂരം വെട്ടി കൊലപ്പെടുത്തിയ കോൺഗ്രസിന്റെ ഗുണ്ടാ രാഷ്ട്രീയത്തിൽ പ്രതിഷേധിച്ചാണ് ആറ്റിങ്ങൽ ഈസ്റ്റ് മേഖല കമ്മിറ്റിയുടെ നേതൃത്വത്തിൽ പ്രതിഷേധ തെരുവ് സംഘടിപ്പിച്ചത്. ആലംകോട് ജംഗ്‌ഷനിൽ സംഘടിപ്പിച്ച പ്രതിഷേധ പരിപാടിയിൽ നിരവധി പ്രവർത്തകർ പങ്കെടുത്തു. ഡി.വൈ.എഫ്.ഐ ജില്ലാ വൈസ് പ്രസിഡന്റ് ആർ.എസ്.അനൂപ് പ്രതിഷേധ തെരുവ് ഉദ്ഘാടനം ചെയ്തു.


പ്രതികളെ കൊലപാതകത്തിന് സഹായിച്ച കോൺഗ്രസ് എം.പി അടൂർ പ്രകാശ് ഉൾപ്പടെയുള്ളവരുടെ നേതൃത്വ നിരയുടെ വ്യക്തമായ പങ്ക് അന്വേഷിക്കണമെന്നും, വെഞ്ഞാറമൂട് മേഖലയിലെ കർമ്മനിരതരായ രണ്ട് ചെറുപ്പക്കാരായിരുന്നു ഹക്ക് മുഹമ്മദും, മിഥിലാജും. ഇവരുടെ വിയോഗം നാടിനും, കുടുംബത്തിനും, സംഘടനക്കും തീരാ നഷ്ട്ടമാണെന്നും ആർ.എസ്.അനൂപ് പറഞ്ഞു.

മേഖലാ പ്രസിഡന്റ് അഖിൽ, സെക്രട്ടറി അനസ്, സി.പി.എം ഏരിയ കമ്മിറ്റി അംഗം എം.മുരളി, എ.ആർ.നജാം, സാബു, അജീഷ് തുടങ്ങിയവർ സംസാരിച്ചു.

Post Top Ad