കേരളത്തിൽ ആരോഗ്യ അടിയന്തരാവസ്ഥ പ്രഖ്യാപിക്കണം: ഐഎംഎ - EC Online TV

Breaking

Post Top Ad


2020, സെപ്റ്റംബർ 29, ചൊവ്വാഴ്ച

കേരളത്തിൽ ആരോഗ്യ അടിയന്തരാവസ്ഥ പ്രഖ്യാപിക്കണം: ഐഎംഎ


 കേരളത്തിൽ  കോവിഡ് വ്യാപനം അതിരൂക്ഷമാകുന്ന സാഹചര്യമാണ് നിലവിലുള്ളത്. ഈ സാഹചര്യത്തിൽ സംസ്ഥാനത്ത് ആരോഗ്യ അടിയന്തിരാവസ്ഥ പ്രഖ്യാപിക്കണമെന്ന നിർദ്ദേശവുമായി ഇന്ത്യൻ മെഡിക്കൽ അസോസിയേഷൻ. ഈ നിർദ്ദേശം നടപ്പിലാക്കണമെന്ന ആവശ്യവുമായി മുഖ്യമന്ത്രിക്ക് കത്തയക്കുമെന്ന് ഐ എം എ ഭാരവാഹികൾ അറിയിച്ചു. രോഗവ്യാപനം അനിയന്ത്രിതമായി തുടരുന്ന സാഹചര്യത്തിൽ നിയന്ത്രണങ്ങൾ കർശനമാക്കണമെന്നും ഐ എം എ.  സംസഥാനത്തെ നിലവിലുള്ള സാഹചര്യത്തെ കുറിച്ച് ജനങ്ങളിൽ അവബോധമുണ്ടാക്കിയെടുക്കാനും രോഗ വ്യാപനം തടയുന്നതിനും ആരോഗ്യ അടിയന്തിരാവസ്ഥ പ്രഖ്യാപിക്കണമെന്ന് ഐ എം എ സംസ്ഥാന പ്രസിഡന്റ് ഡോ. എബ്രഹാം വർഗീസ് പറഞ്ഞു. ആരോഗ്യപ്രവർത്തകരിലും രോഗവ്യാപനം വർ‌ധിക്കുകയാണെന്നും ഈ നില തുടർന്നാൽ വരും ദിവസങ്ങളിൽ വലിയ പ്രത്യാഘാതം ഉണ്ടാക്കുമെന്നും ഐഎംഎ മുന്നറിയിപ്പ് നൽകുന്നു.


Post Top Ad