എസ് പി ബി യുടെ മൃതദേഹം വിട്ടുകിട്ടാൻ ഉപരാഷ്ട്രപതി ഇടപ്പെട്ടുവെന്ന് വ്യാജപ്രചരണം - EC Online TV

Breaking

Post Top Ad


2020, സെപ്റ്റംബർ 28, തിങ്കളാഴ്‌ച

എസ് പി ബി യുടെ മൃതദേഹം വിട്ടുകിട്ടാൻ ഉപരാഷ്ട്രപതി ഇടപ്പെട്ടുവെന്ന് വ്യാജപ്രചരണം


 ആ മാസ്മരിക നാദം നിലച്ചുവെന്ന് കലാലോകത്തിന് ഉൾക്കൊള്ളാൻ  കഴിയുന്നതിനു മുൻപ് വ്യാജപ്രചാരണങ്ങൾ  ശക്തമാകുന്നു. 'ദയവായി ഇത്തരം വ്യാജപ്രചാരണങ്ങൾ നിർത്തൂ.....' പ്രിയഗായകൻ എസ് പി ബിയുടെ മകൻ ചരണിന്റെ വാക്കുകളാണിത്.  ആശുപത്രി ബിൽ അടക്കാത്തതിനാലാണ് എസ്  പി ബിയുടെ മൃതദേഹം ആശുപത്രിയിൽ നിന്നും വിട്ടുകിട്ടാൻ വൈകിയതെന്നും ഉപരാഷ്ട്രപതി ഇടപെട്ട ശേഷമാണ് മൃതദേഹം ബന്ധുക്കൾക്ക് വിട്ടുകൊടുത്തതെന്നുമുള്ള രീതിയിൽ വ്യാജവാർത്തകൾ പ്രചരിച്ചിരുന്നു.  'കഴിഞ്ഞ മാസം അഞ്ചു മുതൽ എസ് പി ബി ആശുപത്രിയിൽ ചികിത്സയിലാണ്. അന്നുമുതൽ ഇന്നുവരെയുള്ള ബില്ലുകൾ അടച്ചിരുന്നു. പക്ഷെ ചിലർ പ്രചരിപ്പിക്കുന്നത് ഒടുവിൽ ബില്ലുകൾ അടയ്ക്കാൻ പണമില്ലാതെ വന്നെന്നും തമിഴ്നാട് സർക്കാരിനോട് സഹായം ചോദിച്ചിട്ട് അവർ ചെയ്തില്ലെന്നുമാണ്. ഒടുവിൽ ഉപരാഷ്ട്രപതിയെ സമീപിച്ചെന്നും അദ്ദേഹം ഇടപെട്ടാണ് മൃതദേഹം വിട്ടുകൊടുത്തത് എന്നുമാണ്. ഇതെല്ലാം വ്യാജമാണ്. ആശുപത്രി അധികൃതർ അത്രകാര്യമായിട്ടാണ് അച്ഛനെ നോക്കിയത്. ദയവായി ഇത്തരം വ്യാജപ്രചാരങ്ങൾ നിർത്തൂ'.ഈ വ്യാജവാർത്തക്കെതിരെ എസ് പി ബിയുടെ ഔദ്യോഗിക പേജിലെത്തി മകൻ ചരൺ പ്രതികരിച്ചു.

Post Top Ad