സംസ്ഥാന ടെലിവിഷൻ അവാർഡുകൾ പ്രഖ്യാപിച്ചു - EC Online TV

Breaking

Post Top Ad


2020, സെപ്റ്റംബർ 20, ഞായറാഴ്‌ച

സംസ്ഥാന ടെലിവിഷൻ അവാർഡുകൾ പ്രഖ്യാപിച്ചു


2019ലെ സംസ്ഥാന ടെലിവിഷൻ അവാർഡുകൾ സാംസ്‌കാരിക മന്ത്രി എ കെ ബാലൻ വാർത്താസമ്മേളനത്തിൽ പ്രഖ്യാപിച്ചു. കഥ, കഥേതര, രചന എന്നീ വിഭാങ്ങളാലായാണ് അവാർഡുകൾ. കഥാവിഭാഗത്തിൽ മികച്ച ടെലി ഫിലിമിനുള്ള പുരസ്‌കാരം (20 മിനിട്ടിൽ കുറവ്) – സാവന്നയിലെ മഴപ്പച്ചകൾ (കൈറ്റ് വിക്ടേഴ്‌സ്) സംവിധാനം – നൗഷാദ് നിർമ്മാണം – ഹർഷവർദ്ധൻ (15000 രൂപയും പ്രശസ്തിപത്രവും ശില്പവും)തിരക്കഥ – നൗഷാദ് (10000 രൂപയും പ്രശസ്തിപത്രവും ശില്പവും), മികച്ച ടെലി ഫിലിം – സൈഡ് എഫക്ട് (20 മിനിട്ടിൽ കൂടിയത്) (സെൻസേർഡ് പരിപാടി) സംവിധാനം -സുജിത് സഹദേവ് (20000 രൂപയും പ്രശസ്തിപത്രവും ശില്പവും) നിർമ്മാണം – അഭിലാഷ് (20000 രൂപയും പ്രശസ്തിപത്രവും ശില്പവും)തിരക്കഥ – ഷിബുകുമാരൻ (15000 രൂപയും പ്രശസ്തിപത്രവും ശില്പവും) ലഭിച്ചു.


ടെലിഫിലിം വിഭാഗത്തിലെ മികച്ച കഥാകൃത്തായി  സുജിത് സഹദേവിനെ പരിപാടി – സൈഡ് എഫക്ട് (സെൻസേർഡ് പരിപാടി) (10000 രൂപയും പ്രശസ്തിപത്രവും ശില്പവും) തിരഞ്ഞെടുത്തു. എന്റർടെയിൻമെന്റ് വിഭാഗത്തിലെ മികച്ച ടി.വി.ഷോയായി  മഴവിൽ മനോരമയിലെ ബിഗ് സല്യുട്ടും (20000 രൂപയും പ്രശസ്തിപത്രവും ശില്പവും)

മികച്ച കോമഡി പ്രോഗ്രാമായി മഴിവിൽ മനോരമയിലെ  മറിമായവും  സംവിധാനം – മിഥുൻ.സി(10000 രൂപയും പ്രശസ്തിപത്രവും ശില്പവും)നിർമ്മാണം – മഴവിൽ മനോരമ (15000 രൂപയും പ്രശസ്തിപത്രവും ശില്പവും)തിരഞ്ഞെടുക്കപ്പെട്ടു.


നസീർ സംക്രാന്തിയാണ്  മികച്ച ഹാസ്യാഭിനേതാവ്  തട്ടീം മുട്ടീം (മഴവിൽ മനോരമ) കോമഡി മാസ്റ്റേഴ്‌സ് (അമൃതാ ടി.വി)(10000 രൂപയും പ്രശസ്തിപത്രവും ശില്പവും ). മികച്ച ഡബ്ബിങ് ആർട്ടിസ്റ്റുകളായി പുരുഷവിഭാഗത്തിൽ  ശങ്കർ ലാലും മഹാഗുരു (ടെലിസീരിയൽ)(കൗമുദി ടി.വി) വനിതാ വിഭാഗത്തിൽ രോഹിണി.എ.പിള്ളയും മഹാഗുരു (ടെലിസീരിയൽ) (കൗമുദി ടി.വി) (10000 രൂപയും പ്രശസ്തിപത്രവും ശില്പവും).   മികച്ച സംവിധായകനായി  സുജിത്ത് സഹദേവ് സൈഡ് എഫക്ട് (സെൻസേർഡ് പരിപാടി)തിരഞ്ഞെടുക്കപ്പെട്ടു(20000 രൂപയും പ്രശസ്തിപത്രവും ശില്പവും). മികച്ച നടനായി മധു വിഭാകർ കുഞ്ഞിരാമൻ (അമ്മ വിഷൻ) നടി കവിത നായർ തോന്ന്യാക്ഷരങ്ങൾ (ടെലിസീരിയൽ) (അമൃതാ ടെലിവിഷൻ) (15000 രൂപയും പ്രശസ്തിപത്രവും ശില്പവും) തിരഞ്ഞെടുക്കപ്പെട്ടു. മികച്ച രണ്ടാമത്തെ നടനായി മുരളീധരക്കുറുപ്പ് തോന്ന്യാക്ഷരങ്ങൾ (ടെലിസീരിയൽ) (അമൃതാ ടെലിവിഷൻ)  നടിയായി മായാ സുരേഷ് തോന്ന്യാക്ഷരങ്ങൾ (അമൃതാ ടെലിവിഷൻ)(10000 രൂപയും പ്രശസ്തിപത്രവും ശില്പവും) തിരഞ്ഞെടുക്കപ്പെട്ടു.


മികച്ച ബാലതാരം ലെസ്‌വിൻ ഉല്ലാസാണ് മഹാഗുരു (കൗമുദി ടി.വി)(10000 രൂപയും പ്രശസ്തിപത്രവും ശില്പവും). മികച്ച ഛായാഗ്രാഹകൻ ലാവെൽ.എസ് (മഹാഗുരു, കൗമുദി ടി.വി) മികച്ച ചിത്രസംയോജകനായി സുജിത്ത് സഹദേവും സൈഡ് എഫക്റ്റ് (സെൻസേർഡ് പരിപാടി) സംഗീത സംവിധായകനായി പ്രകാശ് അലക്‌സ് സൈഡ് എഫക്റ്റ് (സെൻസേർഡ് പരിപാടി) മികച്ച ശബ്ദലേഖകനായി  തോമസ് കുര്യനും സൈഡ് എഫക്റ്റ് (സെൻസേർഡ് പരിപാടി) മികച്ച കലാസംവിധായകനായി ഷിബുകുമാറും മഹാഗുരു (കൗമുദി ടി.വി) തിരഞ്ഞെടുക്കപ്പെട്ടു. 15000 രൂപയും പ്രശസ്തിപത്രവും ശില്പവുമാണ് പുരസ്‌കാരം.    അഭിനയത്തിൽ  ഐശ്വര്യ അനിൽ കുമാറിനും കുഞ്ഞിരാമൻ (അമ്മ വിഷൻ) ഹാസ്യവിഭാഗത്തിൽ രശ്മി അനിലിനും കോമഡി മാസ്റ്റേഴ്‌സ് (അമൃത ടി.വി) ബാലതാരമായ ബേബി ശിവാനിക്കും  ഉപ്പും മുളകും (ഫ്‌ളവേഴ്‌സ്)  പ്രത്യേക ജൂറി പരാമർശങ്ങൾ ലഭിച്ചു. മൂവർക്കും പ്രശസ്തി പത്രവും ശില്പവും ലഭിക്കും.

മികച്ച ടെലി സീരിയൽ വിഭാഗത്തിൽ യോഗ്യമായവയില്ലാത്തതിനാൽ പുരസ്‌കാരം നൽകെണ്ടെന്ന് ജൂറി തീരുമാനിച്ചതായി മന്ത്രി അറിയിച്ചു.


കഥാവിഭാഗത്തിൽ കെ.മധുപാൽ ചെയർമാനായ ജൂറിയിൽ സന്തോഷ് ഏച്ചിക്കാനം, സജി സുരേന്ദ്രൻ, എം.എ.നിഷാദ്, അനുമോൾ.കെ, അജോയ്.സി എന്നിവരായിരുന്നു അംഗങ്ങൾ .

കഥേതര വിഭാഗത്തിൽ മികച്ച ഡോക്യുമെന്ററിയായി (ജനറൽ) ഇൻ തണ്ടർ ലൈറ്റനിംഗ് റെയിൻ (കേരള വിഷൻ) തിരഞ്ഞെടുക്കപ്പെട്ടു. സംവിധാനം  ഡോ.രാജേഷ് ജയിംസ്(15000 രൂപയും പ്രശസ്തിപത്രവും ശില്പവും),നിർമ്മാണം ഡോ.എസ്.പ്രീയ, കെ.സി.എബ്രഹാം(10000 രൂപയും പ്രശസ്തിപത്രവും ശില്പവും). സയൻസ് & എൻവയോൺമെന്റ് വിഭാഗത്തിൽ   ഒരു തുരുത്തിന്റെ ആത്മകഥ (ഏഷ്യാനെറ്റ് ന്യൂസ്) സംവിധാനം നിശാന്ത്.എം.വി.(5000 രൂപയും പ്രശസ്തിപത്രവും ശില്പവും) നിർമ്മാണം ഏഷ്യനെറ്റ് ന്യൂസ്  (7,500 രൂപയും പ്രശസ്തിപത്രവും ശില്പവും)ചെറുധാന്യങ്ങളുടെ ഗ്രാമം (കൈരളി ന്യൂസ്) സംവിധാനം ജി.എസ്. ഉണ്ണികൃഷ്ണൻ നായർ , നിർമ്മാണം ഫാം ഇൻഫർമേഷൻ ബ്യൂറോ (7,500 രൂപയും പ്രശസ്തിപത്രവും ശില്പവും) ബയോഗ്രഫിവിഭാഗത്തിൽ വേനലിൽ പെയ്ത ചാറ്റുമഴ സംവിധാനം ആർ.എസ്.പ്രദീപ് (5000 രൂപയും പ്രശസ്തിപത്രവും ശില്പവും വീതം) നിർമ്മാണം  കെ.ദിലീപ് കുമാർ (7,500 രൂപയും പ്രശസ്തിപത്രവും ശില്പവും) ജീവനുളള സ്വപ്‌നങ്ങൾ (സെൻസേർഡ് പ്രോഗ്രാമുകൾ) സംവിധാനവും നിർമ്മാണവും ഋത്വിക് ബൈജു ചന്ദ്രൻ. സ്ത്രീകളുടെയും കുട്ടികളുടേയും വിഭാഗത്തിൽ അട്ടപ്പാടിയിലെ അമ്മമാർ (മീഡിയാ വൺ) സംവിധാനം  സോഫിയാ ബിന്ദ് (10000 രൂപയും പ്രശസ്തിപത്രവും ശില്പവും) നിർമ്മാണം മീഡിയാ വൺ ടി.വി.(15000 രൂപയും പ്രശസ്തിപത്രവും ശില്പവും)


മികച്ച വിദ്യാഭ്യാസ പരിപാടിയായി പഞ്ഞിമുട്ടായി  (ഞങ്ങളിങ്ങാനാണ് ഭായ്) സംവിധാനം  ഷിലെറ്റ് സിജോ (10000 രൂപയും പ്രശസ്തിപത്രവും ശില്പവും) നിർമ്മാണം – ഏഷ്യനെറ്റ് ന്യൂസ്(15000 രൂപയും പ്രശസ്തിപത്രവും ശില്പവും) തിരഞ്ഞെടുക്കപ്പെട്ടു. മികച്ച അവതാരകനായി വി.എസ്.രാജേഷ് സ്്ട്രയിറ്റ് ലൈൻ

(കൗമുദി ടി.വി) വിദ്യാഭ്യാസ പരിപാടി അവതാരകനായി ബിജു മുത്തത്തിയും  നിഴൽ ജീവിതം (കൈരളി ന്യൂസ്) (5000 രൂപയും പ്രശസ്തിപത്രവും ശില്പവും വീതം)

തിരഞ്ഞെടുക്കപ്പെട്ടു.  ഡോക്യുമെന്ററി വിഭാഗത്തിൽ മികച്ച സംവിധായകനായി സജീദ് (നടുത്തൊടി അന്ധതയെക്കുറിച്ചുളള ഡയറിക്കുറിപ്പുകൾ-സ്വയംപ്രഭ ഡി.റ്റി.എച്ച് ചാനൽ)(15000 രൂപയും പ്രശസ്തിപത്രവും ശില്പവും) മികച്ച ന്യൂസ് ക്യാമറാമാനായി ജിബിൻ ജോസ്( ഇൻ തണ്ടർ ലൈറ്റനിംഗ് അൻഡ് റെയിൻ – കേരളവിഷൻ(10000 രൂപയും പ്രശസ്തിപത്രവും ശില്പവും) എന്നിവർ തിരഞ്ഞെടുക്കപ്പെട്ടു. മികച്ച വാർത്താവതാരകയായി  ആര്യ.പി (മാതൃഭൂമി ന്യൂസ്) , അനുജ(24 ന്യൂസ്)(7500 രൂപയും പ്രശസ്തിപത്രവും ശില്പവും വീതം) . മികച്ച കോമ്പയറർ/ആങ്കർ വാർത്തേതര പരിപാടി വിഭാഗത്തിൽ സുരേഷ്. ബി (വാവ സുരേഷ്)(സ്‌നേക്ക് മാസ്റ്റർ-കൗമുദി ടി.വി)(10000 രൂപയും പ്രശസ്തിപത്രവും ശില്പവും)മികച്ച കമന്റേറ്റർ  വിഭാഗത്തിൽ സജീ ദേവി.എസ് (ഞാൻ ഗൗരി-ദൂരദർശൻ മലയാളം) (10000 രൂപയും പ്രശസ്തിപത്രവും ശില്പവും)എന്നിവർക്കാണ് പുരസ്‌കാരം. മികച്ച ആങ്കർ/ഇന്റർവ്യൂവർ കറന്റ് അഫയേഴ്‌സ് വിഭാഗത്തിൽ  24 ന്യൂസിലെ ഡോ.കെ.അരുൺ കുമാർ (ജനകീയ കോടതി) കെ.ആർ.ഗോപീകൃഷ്ണൻ (360)(5000 രൂപയും പ്രശസ്തിപത്രവും ശില്പവും വീതം) തിരഞ്ഞെടുക്കപ്പെട്ടു.


മികച്ച ഇൻവെസ്റ്റിഗേറ്റീവ് ജേർണലിസ്റ്റ്  കെ.പി.റഷീദാണ് (കരിമണൽ റിപ്പബ്ലിക് ആലപ്പാടിന്റെ സമരവും ജീവിതവും-ഏഷ്യാനെറ്റ് ന്യൂസ്)(10000 രൂപയും പ്രശസ്തിപത്രവും ശില്പവും). കറന്റ് അഫയേഴ്‌സ വിഭാഗത്തിലെ മികച്ച ടി.വി.ഷോ യായി ഞാനാണ് സ്ത്രീ (അമൃത ടി.വി-കോഡക്‌സ് മീഡിയ ),പറയാതെ വയ്യ (മനോരമ ന്യൂസ്)(10000 രൂപയും പ്രശസ്തിപത്രവും ശില്പവും വീതം)എന്നിവ തിരഞ്ഞെടുക്കപ്പെട്ടു. മികച്ച കുട്ടികളുടെ പരിപാടിക്കുള്ള പുരസ്‌കാരം  അനന്തപുരിയുടെ തിരുശേഷിപ്പുകൾക്കാണ്(സംവിധാനം – ബീന കലാം, നിർമ്മാണം – കൈറ്റ് വിക്‌ടേഴ്‌സ്)(15000 രൂപയും പ്രശസ്തിപത്രവും ശില്പവും വീതം).


ഡോക്യുമെന്ററി ബയോഗ്രഫി വിഭാഗത്തിലെ  ഇനിയും വായിച്ചു തീരാതെയ്ക്ക് (കേരള വിഷൻ, സംവിധാനം – ദീപു തമ്പാൻ ,നിർമ്മാതാവ് – മഞ്ജുഷ സുധാദേവി (ശില്പവും പ്രശസ്തി പത്രവും) പ്രത്യേക ജൂറി പരാമർശവും ലഭിച്ചു.

കഥേതര വിഭാഗത്തിൽ ഒ.കെ.ജോണി ചെയർമാനായ ജൂറിയിൽ എൻ.കെ.രവീന്ദ്രൻ, ഷൈനി ബെഞ്ചമിൻ, പ്രദീപ് നായർ, മനേഷ് മാധവൻ, അജോയ്.സി (മെമ്പർ സെക്രട്ടറി)   എന്നിവരായിരുന്നു അംഗങ്ങൾ.

രചനാ വിഭാഗത്തിൽ മികച്ച ഗ്രന്ഥത്തിനുള്ള പുരസ്‌കാരം ഡോ. രാജൻ പെരുന്നയുടെ പ്രൈം ടൈം ടെലിവിഷൻ കാഴ്്ചകൾക്കാണ്(10000 രൂപയും പ്രശസ്തിപത്രവും ശില്പവും). മികച്ച രചനകൾ ലഭിക്കാത്തതിനാൽ ലേഖനത്തിന് പുരസ്‌കാരമില്ല. രചനാ വിഭാഗത്തിൽ എ.സഹദേവൻ ചെയർമാനായ ജൂറിയിൽ ശാരദക്കുട്ടി, ഡോ.ടി.കെ.സന്തോഷ് കുമാർ, അജോയ്.സി (മെമ്പർ സെക്രട്ടറി) എന്നിവരായിരുന്നു അംഗങ്ങൾ.

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

Post Top Ad