മൂതല എൽ പി സ്‌കൂളിന്റെ കെട്ടിട സമുച്ചയത്തിന്റെ നിർമ്മാണോത്ഘാടനം ജോയ് എം.എൽ.എ.നിർവഹിച്ചു - EC Online TV

Breaking

Post Top Ad


2020, സെപ്റ്റംബർ 8, ചൊവ്വാഴ്ച

മൂതല എൽ പി സ്‌കൂളിന്റെ കെട്ടിട സമുച്ചയത്തിന്റെ നിർമ്മാണോത്ഘാടനം ജോയ് എം.എൽ.എ.നിർവഹിച്ചു

 


പള്ളിക്കൽ ഗ്രാമപഞ്ചായത്തിലെ മൂതല ഗവ: എൽ.പി.സ്‌കൂളിന് 106 വർത്തെ പഴക്കമുണ്ട്.പതിനായിരക്കണക്കിന് വിദ്യാർത്ഥികൾക്ക് ആദ്യാക്ഷരം കുറിച്ച സ്‌കൂളാണിത്. കാലപ്പഴക്കംകൊണ്ട് ജീർണ്ണാവസ്ഥയിലായിരുന്ന പ്രധാന സ്‌കൂൾ കെട്ടിടം ഗ്രാമപഞ്ചായത്തും, പി.റ്റി.എ.യും,പൂർവ്വവിദ്യാർത്ഥികളും എസ്.എം.സിയും എല്ലാം നല്കിയ നിവേദനത്തിന്റെ അടിസ്ഥാനത്തിൽ വിദ്യാഭ്യാസ വകുപ്പ് മന്ത്രിയെ കണ്ട് ജോയ് എം എൽ എ സ്‌കൂളിന്റെ ശോചനീയാവസ്ഥ ബോദ്ധ്യപ്പെടുത്തിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ 1 കോടി രൂപ സ്‌കൂളിൽ പുതിയ കെട്ടിട സമുച്ചയം നിർമ്മിക്കാൻ അനുവദിച്ചു. ഇരുനില കെട്ടിടമാണ് നിർമ്മിക്കുന്നത്, 8ക്ലാസ് മുറികൾ ഉണ്ടാകും.3നിലയ്ക്കുള്ള അടിസ്ഥാനമാണ് ഇടുന്നത്

ഇന്ന് സ്‌കൂളിൽ ചേർന്ന യോഗത്തിൽവച്ച് പുതിയ കെട്ടിട സമുച്ചയത്തിന്റെ നിർമ്മാണ ഉദ്ഘാടനം വി ജോയ് എം എൽ എ നിർവഹിച്ചു


Post Top Ad