സംസ്ഥാനത്തെ പഞ്ചായത്തുകളിൽ ഇന്റഗ്രേറ്റഡ് ലോക്കൽ ഗെവേർണൻസ് മാനേജ്‌മന്റ് സിസ്റ്റം - EC Online TV

Breaking

Post Top Ad


2020, സെപ്റ്റംബർ 28, തിങ്കളാഴ്‌ച

സംസ്ഥാനത്തെ പഞ്ചായത്തുകളിൽ ഇന്റഗ്രേറ്റഡ് ലോക്കൽ ഗെവേർണൻസ് മാനേജ്‌മന്റ് സിസ്റ്റം


 'ഇന്റഗ്രേറ്റഡ് ലോക്കൽ ഗെവേർണൻസ് മാനേജ്‌മന്റ് സിസ്റ്റം ' സോഫ്റ്റ് വെയറിന്റെ സംസ്ഥാനതല ഉത്‌ഘാടനം മുഖ്യമന്ത്രി പിണറായി വിജയൻ വീഡിയോ കോൺഫറൻസിലൂടെ നിർവഹിച്ചു. സംസ്ഥാനത്തെ പഞ്ചായത്തുകളിലെ ഓൺലൈൻ സംവിധാനത്തിൽ വലിയ മാറ്റങ്ങൾക്ക് നാന്ദി കുറിച്ചുകൊണ്ടുള്ള ഈ  സോഫ്റ്റ് വെയർ   തിരുവനന്തപുരം ജില്ലയിലെ ചെമ്മരുതി ഗ്രാമപഞ്ചായത്തിലാണ് ആദ്യമായി നടപ്പിലാക്കുന്നത്. പദ്ധതിയുടെ ട്രയൽ വിജയകരമായി  ചെമ്മരുതി ഗ്രാമപഞ്ചായത്ത്  പൂർത്തീകരിച്ചു. സംസ്ഥാനത്തെ 150 ഗ്രാമപഞ്ചായത്തുകളിൽ ഈ പദ്ധതി നടപ്പിലാക്കും. ഇന്റഗ്രേറ്റഡ് ലോക്കൽ ഗെവേർണൻസ് മാനേജ്‌മന്റ് സിസ്റ്റം എന്ന സോഫ്റ്റ്‌വെയറിലൂടെ  തദ്ദേശ സ്ഥാപനങ്ങളിലെ വിവരങ്ങള്‍ ഒറ്റ പ്ലാറ്റ്‌ഫോമില്‍ അനായാസം ഏകീകരിക്കാന്‍ സാധിക്കും. ഇന്‍ഫര്‍മേഷന്‍ കേരള മിഷന്‍ ആണ് സോഫ്റ്റ്‌വെയർ ഡെവലപ്പ് ചെയ്തത്. പഞ്ചായത്തുകളുടെ ഭരണം സുതാര്യമാകുന്നതോടൊപ്പം പൊതുജനങ്ങൾക്കും ജീവനക്കാർക്കും ഒരുപോലെ ഈ സോഫ്റ്റ് വെയർ പ്രയോജനപ്രദമാകും. 

Post Top Ad