കേരളത്തിൽ ബാറുകൾ ഉടൻ തുറക്കില്ല - EC Online TV

Breaking

Post Top Ad


2020, സെപ്റ്റംബർ 19, ശനിയാഴ്‌ച

കേരളത്തിൽ ബാറുകൾ ഉടൻ തുറക്കില്ല

 സംസ്ഥാനത്ത് ബാറുകൾ ഉടനെ തുറക്കില്ല. നിയന്ത്രണങ്ങളോടെ ബാറുകൾ തുറക്കാൻ അനുവദിക്കണമെന്ന എക്‌സൈസ് കമ്മീഷണറുടെ ശുപാർശ സർക്കാർ തള‌ളി. കൊവിഡ് വ്യാപന പശ്‌ചാത്തലത്തിലാണ് ഈ തീരുമാനം. നിലവിൽ പ്രത്യേക കൗണ്ടർ വഴിയുള‌ള പാഴ്‌സൽ വിൽപനയാണ് ബാറുകളിലും ബിയർ പാർലറുകളിലുമുള‌ളത്. ഇതിന് ബവ്‌കൊ ആപ് വഴിയാണ് ബുക്ക് ചെയ്യേണ്ടത്.

മ‌റ്റ് സംസ്ഥാനങ്ങളിലെ ബാറുകൾ തുറന്നത് പോലെ സംസ്ഥാനത്ത് ബാറുകൾ തുറക്കണമെന്ന് ബാർ ഹോട്ടൽ ഉടമകളുടെ സംഘടന മുൻപ് സർക്കാരിനോട് ആവശ്യപ്പെട്ടിരുന്നു.Post Top Ad