ആരോഗ്യമുള്ള തലമുറയെ വാർത്തെടുക്കാൻ സംസ്ഥാന സർക്കാറിന്റെ 'തേനമൃത് ' പദ്ധതിയുടെ നഗരസഭാ തല ഉദ്ഘാടനം ചെയർമാൻ നിർവഹിച്ചു - EC Online TV

Breaking

Post Top Ad


2020, സെപ്റ്റംബർ 23, ബുധനാഴ്‌ച

ആരോഗ്യമുള്ള തലമുറയെ വാർത്തെടുക്കാൻ സംസ്ഥാന സർക്കാറിന്റെ 'തേനമൃത് ' പദ്ധതിയുടെ നഗരസഭാ തല ഉദ്ഘാടനം ചെയർമാൻ നിർവഹിച്ചുആറ്റിങ്ങൽ: സംസ്ഥാന സർക്കാറും വനിതാ ശിശുവികസന വകുപ്പും സംയുക്‌തമായി നടപ്പിലാക്കുന്ന പദ്ധതിയാണ് തേനമൃത്. 


    സംസ്ഥാനത്തെ അങ്കനവാടികളിലൂടെയാണ് ഈ പദ്ധതി നടപ്പിലാക്കുന്നത്. ഇവിടെ പഠിക്കുന്ന കുട്ടികളിൽ പോഷകാഹാര കുറവ് മൂലം പലതരം രോഗങ്ങൾക്ക് വഴിയൊരുക്കുന്നു. ഇത്തരത്തിലുള്ള കുട്ടികൾക്ക് ശരീര ഭാരം കുറവായിരിക്കും. പ്രായത്തിന് അനുസൃതമായ ശരീര വളർച്ചയും തൂക്കവും കുട്ടികളുടെ ആരോഗ്യപരമായ ജീവിതത്തിന് അനുയോജ്യമാണ് എന്നതിന്റെ അടിസ്ഥാനത്തിലാണ് സംസ്ഥാനത്ത് ഒട്ടാകെ ഈ പദ്ധതി നടപ്പിലാക്കുന്നത്.


    ആദ്യ ഘട്ടമായി പ്രായത്തിന് അനുസരിച്ച് വളർച്ചയില്ലാത്ത കുട്ടികൾക്ക് അങ്കനവാടികൾ വഴി അരി, കോൺ, ഗോതമ്പ്, റാഗി, സോയബീൻ തുടങ്ങിയ പത്തോളം പോഷകാഹാരങ്ങളുടെ മിശ്രണമാണ് പാക്കറ്റുകളിലാക്കി നൽകുന്നത്. ഒരു കുട്ടിക്ക് ഒരു മാസത്തേക്ക് 30 പാക്കറ്റ് അടങ്ങിയ കിറ്റുകളാണ് നൽകുന്നത്. ഇതിന്റെ നഗരസഭാ തല വിതരണോദ്ഘാടനം 27-ാം വാർഡ് കുന്നുവാരം സ്കൂൾ പരിസരത്ത് പ്രവർത്തിക്കുന്ന 19-ാം നമ്പർ അങ്കനവാടിയിൽ വച്ച് ചെയർമാൻ എം.പ്രദീപ് നിർവ്വഹിച്ചു. കിഴക്ക്പുറം കാക്കാട്ട് മംത്തിൽവിള വീട്ടിൽ ജയൻ, സുമ ദമ്പതികളുടെ മകൾ നാലര വയസ്കാരി ദേവനന്ദയാണ് ആദ്യ കിറ്റ് ഏറ്റുവാങ്ങിയത്. ഇരുപ്പത്തിയേഴ് കുട്ടികൾ പഠിക്കുന്ന ഇവിടെ 2 പേരാണ് പോഷകാഹാര കുറവ് നേരിടുന്നത്. നഗരസഭയിലെ ആകെ 29 അങ്കനവാടികളിൽ ഇത്തരത്തിൽ ആരോഗ്യ പരമായി വെല്ലുവിളി നേരിടുന്ന കുട്ടികൾക്ക് തുടർനുള്ള ദിവസങ്ങളിൽ കിറ്റ് വിതരണം ചെയ്യും. ശരീര ഭാരം കുറഞ്ഞ കുട്ടികൾക്ക് ആദ്യത്തെ ഒരു മാസം പോഷകാഹാരം കൊടുക്കുകയും തുടർന്ന് ഇവരുടെ ഭാരം അളക്കുകയും ചെയ്യും. ശരീര വളർച്ചക്ക് അനുസരിച്ച് ഉള്ള തുക്കം വരുന്ന ക്രമത്തിലാണ് കുട്ടിക്ക് പോഷകാഹാരം നൽകുകയെന്ന് ചെയർമാൻ എം.പ്രദീപ് അറിയിച്ചു. വൈസ് ചെയർപേഴ്സൺ ആർ.എസ്.രേഖ, സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ എസ്.ജമീല,

അങ്കനവാടി ടീച്ചർ അനിത, ഹെൽപ്പർ സുലോചന തുടങ്ങിയവർ പങ്കെടുത്തു.

Post Top Ad