നഗരസഭ ചെയർമാന്റെയും കൗൺസിലർമാരുടെയും നേതൃത്വത്തിൽ കെ.എസ്.ഇ.ബി അവനവഞ്ചേരി സബ് സ്റ്റേഷനിലെ അസി.എഞ്ചിനീയറെ ഉപരോധിച്ചു - EC Online TV

Breaking

Post Top Ad


2020, സെപ്റ്റംബർ 25, വെള്ളിയാഴ്‌ച

നഗരസഭ ചെയർമാന്റെയും കൗൺസിലർമാരുടെയും നേതൃത്വത്തിൽ കെ.എസ്.ഇ.ബി അവനവഞ്ചേരി സബ് സ്റ്റേഷനിലെ അസി.എഞ്ചിനീയറെ ഉപരോധിച്ചുആറ്റിങ്ങൽ: നഗരസഭ അവനവഞ്ചേരി സബ് സ്റ്റേഷൻ പരിധിയിലെ നിരവധി സ്ട്രീറ്റ് ലൈറ്റുകളാണ് ഒരാഴ്ചയിലധികമായി പ്രവർത്തന രഹിതമായത്. നാട്ടുകാരുടെ പരാതിയെ തുടർന്ന് വാർഡ് കൗൺസിലർമാർ സെക്ഷൻ ഓഫീസുമായി ബന്ധപ്പെടുമ്പോൾ നിരുത്തരവാദിത്വപരമായ സമീപനമാണ് കെ.എസ്.ഇ.ബിയുടെ ഭാഗത്ത് നിന്നും ഉണ്ടായത്. തുടർന്ന് കൗൺസിലർമാർ ഈ വിവരം ചെയർമാന്റെ ശ്രദ്ധയിൽപ്പെടുത്തിയിരുന്നു. പരാതിയുടെ അടിസ്ഥാനത്തിൽ ചെയർമാൻ സെക്ഷൻ മേലധികാരിയുമായി ഫോണിൽ സംസാരിച്ചപ്പോഴും അനുകൂല സമീപനം ഉണ്ടായില്ല. തുടർന്നാണ് ഇന്ന് രാവിലെ 10 മണിയോടെ ചെയർമാന്റെ നേതൃത്വത്തിൽ ഉള്ള സംഘം അവനവഞ്ചേരി സെക്ഷൻ ഓഫീസിലെത്തുകയും അസി.എഞ്ചിനീയർ ജി.മധുകുമാറും ആയി സംസാരിക്കുകയും ചെയ്തത്.

 

       ഒരാഴ്ചയിലേറെയായി അവനവഞ്ചേരി സെക്ഷൻ പരിധിയിലും സമീപ പഞ്ചായത്തിലും ഏകദേശം 163 മീറ്ററുകളിലായി സ്ഥാപിച്ചിരിക്കുന്ന നിരവധി വഴി വിളക്കുകൾ തെളിയാറില്ല. ശേഷിച്ചവ രാത്രിയും പകലും മുഴുവൻ സമയവും പ്രവർത്തിക്കുന്നു. ഈ ബുദ്ധിമുട്ടുകൾ ചൂണ്ടിക്കാട്ടിയാണ് ഇവർ ചർച്ചക്കെത്തിയത്. എന്നാൽ അസി.എഞ്ചിനീയർ ഇവരുന്നയിച്ച പരതികളൊന്നും കേൾക്കാൻ തയ്യാറായിരുന്നില്ല. തുടർന്നാണ് ചെയർമാൻ എം.പ്രദീപ്, വൈസ് ചെയർപേഴ്സൺ ആർ.എസ്. രേഖ, സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ എസ്.ജമീല, കൗൺസിലർമാരായ എം.താഹിർ, എം.കെ.സുരേഷ്, കെ.എസ്. സന്തോഷ്കുമാർ, റ്റി.ആർ.കോമളകുമാരി, സി.ആർ.ഗായത്രി ദേവി, ശ്യാമളയമ്മ, കെ.ശോഭന, ഒ.എസ്.മിനി, പി.എസ്.വീണ, എം.എസ്.മഞ്ചു എന്നിവർ അസി.എഞ്ചിനീയറെ ഉപരോധിച്ചത്.


      വാക്ക് തർക്കത്തിന് മുതിർന്ന ഉദ്യോഗസ്ഥനോട് വഴി വിളക്ക് തെളിയാത്തതു കാരണം പൊതുജനങ്ങൾ രാത്രികാലങ്ങളിൽ നേരിടുന്ന ബുദ്ധിമുട്ടുകൾ പറഞ്ഞ് മനസിലാക്കുകയും, സെക്ഷൻ ഓഫീസിൽ നിന്നും കാര്യക്ഷമമായ രീതിയിൽ പ്രവർത്തിച്ച് തുടർന്നുള്ള ദിവസങ്ങളിൽ ഈ വിഷയത്തിൽ ശാശ്വത പരിഹാരം കണ്ടെത്തുമെന്നും ഉദ്യോഗസ്ഥർ ഉറപ്പ് നൽകിയതിന്റെ അടിസ്ഥാനത്തിലാണ് പ്രതിഷേധ നടപടികൾ അവസാനിപ്പിച്ചതെന്നും ചെയർമാൻ എം.പ്രദീപ് അറിയിച്ചു.

Post Top Ad