ബാലഭാസ്കറിന്റെ മരണം: നുണപരിശോധനാ ഇന്ന് - EC Online TV

Breaking

Post Top Ad


2020, സെപ്റ്റംബർ 25, വെള്ളിയാഴ്‌ച

ബാലഭാസ്കറിന്റെ മരണം: നുണപരിശോധനാ ഇന്ന്


വയലിനിസ്റ്റ് ബാലഭാസ്കറിന്‍റെ മരണവുമായി ബന്ധപ്പെട്ട് സിബിഐയുടെ നുണ പരിശോധന ഇന്ന് തുടങ്ങും. ബാലഭാസ്കറിന്‍റെ ഡ്രൈവറായിരുന്ന അ‍ർജുൻ, മാനേജരായിരുന്ന പ്രകാശ് തമ്പി എന്നിവരെയാണ് സിബിഐയുടെ കൊച്ചി ഓഫീസിലേക്ക് വിളിപ്പിച്ചിരിക്കുന്നത്. ബാലഭാസ്കറിന്‍റെ മരണം കൊലപാതകമാണെന്ന കുടുംബാംഗങ്ങളുടെ ആരോപണമാണ് സിബിഐ അന്വേഷിക്കുന്നത്. 


ബാലഭാസ്കറിന്‍റേത് അപകട മരണമെന്നായിരുന്നു നേരത്തെയുളള ക്രൈംബ്രാഞ്ച് കണ്ടെത്തൽ. ചെന്നൈയിലെയും ദില്ലിയിലേയും ഫൊറൻസിക് ലാബുകളിൽ നിന്നുളള വിദഗ്ധർ നുണ പരിശോധനയ്ക്കായി കൊച്ചിയിൽ എത്തിയിട്ടുണ്ട്. 

Post Top Ad