ചിറയിൻകീഴ് ശാർക്കര സ്കൂളുകൾ ഹൈടെക് സ്വപ്നത്തിലേക്ക് - EC Online TV

Breaking

Post Top Ad


2020, സെപ്റ്റംബർ 17, വ്യാഴാഴ്‌ച

ചിറയിൻകീഴ് ശാർക്കര സ്കൂളുകൾ ഹൈടെക് സ്വപ്നത്തിലേക്ക്

 ചിറയിൻകീഴ് : ശാർക്കരയിലെ പുരാതന വിദ്യാകേന്ദ്രമായ ശ്രീശാരദവിലാസം ഗേൾസ് സ്കൂൾ,ശ്രീചിത്തിരവിലാസം ബോയ്സ് സ്കൂളുകൾ കാലഘട്ടത്തിനുസൃതമായി ഹൈടെക് മോഡലിലേക്കുയരുന്നു.  അതുല്യനടൻ പ്രേംനസീർ ഉൾപ്പെടെ കലാസാംസ്കാരിക സാമൂഹ്യരംഗത്തു വലിയൊരുകൂട്ടം പ്രതിഭകളെ വാർത്തെടുത്തിട്ടുള്ള നാടിന്റെ സരസ്വതീക്ഷേത്രം കെട്ടിലുംമട്ടിലും ആധുനികസൗകര്യങ്ങളുൾക്കൊള്ളിച്ചു അടുത്തവർഷം ജനുവരിയിൽ പ്രവർത്തനക്ഷമമാവും.

35,000സ്ക്വയർഫീറ്റിൽ നാലുനിലകളിലായി 42ഹൈടെക് ക്ളാസ്മുറികളടക്കം നാലാമത്തെ നിലയിൽ 1600കുട്ടികൾക്കിരിക്കാവുന്ന ശീതീകരിച്ച ഓഡിറ്റോറിയമടക്കം നിർമാണപ്രവർത്തനങ്ങൾ അവസാനഘട്ടത്തിലാണ്. ഡിജിറ്റൽ ക്ളാസ്റൂമുകൾക്കു പുറമേ 200കുട്ടികൾക്കു ഒരേസമയം റഫറൻസിനായുള്ള കംപ്യൂട്ടറൈസ്ഡ് ഗ്രന്ഥശാലയും കലാകായിക പരിശീലനത്തിനു നൂതനസംവിധാനങ്ങളും ഏറെക്കുറെ പൂർത്തിയായിട്ടുണ്ട്.

അഞ്ചാം ക്ളാസ് മുതലുള്ള കുട്ടികൾക്കു പ്ളസ്ടു തലംവരെ തുടർച്ചയായി പഠനസൗകര്യമൊരുക്കാൻ തരത്തിലുള്ള ക്രമീകരണങ്ങളാണു സജ്ജമാവുന്നത്.  മന്ദിരസമുച്ചയത്തിൽ ബുക്ക് സ്റ്റാൾ, ‍ഭക്ഷണശാല എന്നിവയുമുണ്ട്. മുകളിലേക്കുള്ള യാത്രാസൗകര്യത്തിനു രണ്ടുലിഫ്റ്റുകളും നിർമാണത്തിലാണ്. നോബിൾ ഗ്രൂപ്പ് ഓഫ് സ്കൂളിനു കീഴിലാണിപ്പോൾ സ്കൂളിന്റെ പ്രവർത്തനം നടക്കുന്നത്. 

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

Post Top Ad