ജീവിതം വഴിമുട്ടുമ്പോൾ പുതിയ വഴികളുമായി ആറ്റിങ്ങൽക്കാരൻ - EC Online TV

Breaking

Post Top Ad


2020, സെപ്റ്റംബർ 25, വെള്ളിയാഴ്‌ച

ജീവിതം വഴിമുട്ടുമ്പോൾ പുതിയ വഴികളുമായി ആറ്റിങ്ങൽക്കാരൻ

 


വിശക്കുന്നവന് അന്നം നൽകുക അതും മാന്യമായ വിലയിൽ. കോവിഡ് കാരണം ജീവിതം വഴിമുട്ടിയ ഒരു ഫോട്ടോഗ്രാഫർ വേറിട്ട  ചിന്തയിലൂടെ ഈ ദുരിത കാലത്ത് സ്വന്തം വാഹനത്തിൽ സഞ്ചരിച്ചു ആഹാരം വിതരണം ചെയ്തു വരികയാണ്. ഇതിനു പ്രത്യേകിച്ച് ഉത്ഘടനമോ മറ്റു മാമാങ്കങ്ങളോ ഇല്ലാത്തതുകൊണ്ട് തന്നെ ഒരു മാധ്യമങ്ങളിലും ശ്രദ്ധകിട്ടിയതുമില്ല. ഇന്നത്തെ ആഹാര സാധനങ്ങളുടെ വില അറിയാവുന്ന ഏവർക്കും ചിന്തിക്കാവുന്നതേ ഉള്ളൂ ഇത് ലാഭത്തിനു മാത്രമായി ചെയ്യുന്ന ഒരു ബിസിനസ്സ് അല്ല എന്ന്. ആദ്യം ഒരു വില പറഞ്ഞിട്ട് പിന്നീട് കൂട്ടി വിൽക്കാനും തയാറല്ല ഈ ആറ്റിങ്ങൽക്കാരൻ. നാടൻ ഊണും മീൻകറിയും മീൻ പൊരിച്ചതും കപ്പ ചമ്മന്തി പരിപ്പ് അച്ചാർ പുളിശ്ശേരി എന്നിങ്ങനെ ആവശ്യ വിഭവങ്ങളുമായി വെറും 70 രൂപ നിരക്കിൽ ആണ് ആഹാരം വിതരണം ചെയ്തു വരുന്നത്. കല്യാണങ്ങളും മറ്റു ഫങ്ങ്ഷനുകളും മാറ്റിവക്കയ്ക്കപ്പെട്ടതോടെ വീഡിയോഗ്രാഫർ ആയ താഹിർ ഇനി എന്ത് എന്ന് ചിന്തയിൽ നിൽക്കുമ്പോളാണ് സ്വന്തം കുടുംബത്തിൽ നിന്ന് തന്നെ ഇങ്ങനെ ഒരു ആശയം ഉടലെടുത്തത്. എല്ലാവരും സാമ്പത്തികമായി പിന്നോക്കം നിൽക്കുന്ന ഈ അവസ്ഥയിൽ അണ്ണാറക്കണ്ണനും തന്നാലായത് എന്ന നിലയിൽ ജീവിതം കെട്ടിപ്പടുക്കുകയാണ് ഈ ആറ്റിങ്ങൽക്കാരൻ. നല്ല സംരഭങ്ങളെ പ്രോത്സാഹിപ്പിക്കുന്നതിന് ആറ്റിങ്ങൽക്കാർക്ക് ഒരു മടിയും ഇല്ല , ആറ്റിങ്ങലിലെ പോലീസ് സ്റ്റേഷൻ , കെ.എസ്.ആർ.ടി.സി. ബാങ്കുകൾ എന്നിവർ താഹിറിന്റെ സ്ഥിരം കസ്റ്റമറാണ് , നല്ല ആഹാരം  കഴിക്കാൻ ആഗ്രഹിക്കുന്ന ആറ്റിങ്ങൽക്കാർക്ക് ഇപ്പോഴും വിളിക്കാം 9995701324 നിങ്ങളുടെ വിളിക്ക് കാതോർത്ത് താഹിർ ഉണ്ടാകും.

Post Top Ad