കനത്ത മഴയ്ക്ക് സാധ്യത - EC Online TV

Breaking

Post Top Ad


2020, സെപ്റ്റംബർ 19, ശനിയാഴ്‌ച

കനത്ത മഴയ്ക്ക് സാധ്യത

 കേരളത്തിൽ മഴ ശക്തമാകുന്നു. വരുന്ന മണിക്കൂറിൽ കനത്ത മഴക്ക് സാധ്യതയുണ്ടെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു.ബംഗാൾ ഉൾക്കടലിൽ രൂപപ്പെടന്നമർദ്ദമാണ് മഴ ശക്തമാക്കാൻ കാരണം അടുത്ത രണ്ടു ദിവസങ്ങളിൽ മഴ തുടരുമെന്നാണ് കണക്കാക്കപ്പെടുന്നത്.മഴയോടൊപ്പം മൺസൂൺ കാറ്റും ശക്തി പ്രാപിച്ചിട്ടുണ്ട്. മൽസ്യതൊഴിലാളികളടക്കമുള്ളവർക്ക് ബന്ധപ്പെട്ടവർ മുൻകരുതൽ പുറപ്പെടുവിച്ചിട്ടുണ്ട്.2020 സെപ്റ്റംബർ 19 : ഇടുക്കി, കണ്ണൂർ, കാസറഗോഡ്.


2020 സെപ്റ്റംബർ 20 : ഇടുക്കി, മലപ്പുറം, കണ്ണൂർ, കാസറഗോഡ്


എന്നീ ജില്ലകളിലാണ് കേന്ദ്ര കാലാവസ്ഥ വകുപ്പ് അതിതീവ്ര മഴ (Extremely Heavy) മുന്നറിയിപ്പ് പുറപ്പെടുവിച്ചിരിക്കുന്നത്. 24 മണിക്കൂറിൽ 204.5 മില്ലീമീറ്ററിൽ കൂടുതൽ മഴ ലഭിക്കാനുള്ള സാധ്യതയാണിത്. ഇത്തരത്തിൽ അതിതീവ്ര മഴ ലഭിക്കുന്നത് അപകട സാധ്യത വർധിപ്പിക്കും. ഈ ജില്ലകളിൽ കേന്ദ്ര കാലാവസ്ഥ വകുപ്പ് ഏറ്റവും ഉയർന്ന അലർട്ട് ആയ ‘റെഡ്’ അലർട്ട് പ്രഖ്യാപിച്ചു. അതീവ ജാഗ്രത പുലർത്തണം.


റെഡ്-ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചിട്ടുള്ള ജില്ലകളിൽ ദുരന്ത സാധ്യത മേഖലകളിൽ ഉള്ളവരെ ഉടനെ തന്നെ മുൻകരുതലിന്റെ ഭാഗമായി ക്യാമ്പുകളിലേക്ക് മാറ്റേണ്ടതാണ്. രാത്രി സമയങ്ങളിൽ മഴ ശക്തിപ്പെടുന്ന സാഹചര്യം കാണുന്നതിനാൽ ഉരുൾപൊട്ടൽ, മണ്ണിടിച്ചിൽ സാധ്യതയുള്ള പ്രദേശങ്ങളിൽ മുൻകരുതലിനായി പകൽ സമയം തന്നെ നിർബന്ധപൂർവ്വം ആളുകളെ മാറ്റി താമസിപ്പിക്കണം.


മലയോര മേഖലയിലേക്കുള്ള രാത്രി ഗതാഗതം പൂർണ്ണമായി ഒഴിവാക്കണം.  വൈകീട്ട് 7 മുതൽ പകൽ 7 വരെയുള്ള സമയത്തുള്ള മലയോര മേഖലയിലേക്കുള്ള രാത്രി ഗതാഗതം നിരോധിച്ച് ഉത്തരവ് പുറപ്പെടുവിക്കും. ഇതിനോട് പൊതുജനങ്ങൾ പൂർണ്ണമായും സഹകരിക്കണം.


Post Top Ad