പഞ്ചായത്ത് സെക്രട്ടറി ഉൾപ്പടെ ആറ്റിങ്ങൽ നഗരത്തിൽ രണ്ട് പേർക്ക് കൊവിഡ് - EC Online TV

Breaking

Post Top Ad


2020, സെപ്റ്റംബർ 8, ചൊവ്വാഴ്ച

പഞ്ചായത്ത് സെക്രട്ടറി ഉൾപ്പടെ ആറ്റിങ്ങൽ നഗരത്തിൽ രണ്ട് പേർക്ക് കൊവിഡ്

 

ആറ്റിങ്ങൽ: നഗരസഭ 7-ാം വാർഡിൽ 12 വയസ്കാരിക്കും, 26-ാം വാർഡിൽ 49കാരനുമാണ് ഇന്ന് രോഗം സ്ഥിതീകരിച്ചത്. ഏഴാം വാർഡിൽ കഴിഞ്ഞ ദിവസം രോഗബാധിതയായ 43 കാരിയുടെ മകൾക്കാണ് ഇന്ന് രോഗം സ്ഥിതീകരിച്ചത്. ഈ മാസം 5 ന് വലിയകുന്ന് ആശുപത്രിയിൽ പരിശോധനക്ക് വിധേയ ആവുകയും ഇന്ന് രോഗം സ്ഥിതീകരിക്കുകയും ആയിരുന്നു. തുടർന്ന് കുട്ടിയെ വീട്ടിൽ റൂം ക്വാറന്റൈനിൽ പ്രവേശിപ്പിച്ചതായും നഗരസഭാ ചെയർമാൻ എം.പ്രദീപ് അറിയിച്ചു.

രോഗബാധിതനായ രണ്ടാമൻ കോട്ടയം വാകത്താനം പഞ്ചായത്ത് സെക്രട്ടറിയായിരുന്നു. നിലവിൽ ഇദ്ദേഹം ഡെപ്യൂട്ടേഷനിൽ തിരുവനന്തപുരം ലൈഫ് മിഷനിൽ ജോലി ചെയ്യുന്നു. ഈ മാസം 2 നാണ് അവസാനമായി ജോലി ചെയ്തത്. തുടർന്ന് ഹോം ക്വാറന്റൈനിൽ പ്രവേശിക്കുകയും 3 ന് വലിയകുന്ന് ആശുപത്രിയിൽ ആർ.റ്റി.പി.റ്റി.ആർ ടെസ്റ്റ് നടത്തുകയും ഇന്ന് രോഗം സ്ഥിതീകരിക്കുകയും ചെയ്തു. തുടർന്ന് ഇദ്ദേഹത്തെ അകത്തുമുറി എസ്.ആർ. മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചു. നഗരസഭ ജെ.എച്ച്.ഐ മാരായ മഞ്ചു, അഭിനന്ദ് എന്നിവരുടെ നേതൃത്വത്തിൽ വീടും പരിസരവും അണുവിമുക്തമാക്കി.

Post Top Ad