വെഞ്ഞാറമൂട് ഡിവൈഎഫ്ഐ പ്രവർത്തകർ കൊല്ലപ്പെട്ട കേസിൽ പ്രതിയായ മദപുരം വാഴവിള ചരുവിള വീട്ടിൽ ഉണ്ണി(49) ഒളിച്ചിരുന്ന സ്ഥലത്ത് ആത്മഹത്യയ്ക്ക് ശ്രമിച്ചെന്നു പൊലീസ് . ഉണ്ണിയെ അവശ നിലയിലാണ് പൊന്തക്കാട്ടിൽ നിന്നു പൊലീസ് കസ്റ്റഡിയിലെടുത്തത്. ശരീരത്തിൽ മുറിവുകളുണ്ട്. എന്നാൽ അക്രമ സമയത്ത് പരസ്പരം വടിവാൾ കൊണ്ടു വെട്ടുന്ന സിസിടിവി ദൃശ്യങ്ങൾ പുറത്തുവന്നിരുന്നു. കൊല്ലപ്പെട്ടവരും മാരകായുധങ്ങൾ ഉപയോഗിച്ചെന്നതു രാഷ്ട്രീയ വിവാദത്തിലുംപെട്ടു.
ഉണ്ണി മദപുരത്തെ ഐഎൻടിയുസി പ്രവർത്തകനാണെന്നു പൊലീസ് പറഞ്ഞു. ഇതോടെ കേസിൽ 8 പേർ പിടിയിലായി. 9 പ്രതികളുണ്ടെന്നാണു പ്രാഥമിക നിഗമനം. പ്രതികളായ സജീബ്, സനൽ, ഷജിത്, അജിത്, നജീബ്, സതിമോൻ, പ്രീജ എന്നിവരെ നേരത്തെ അറസ്റ്റ് ചെയ്തിരുന്നു. അൻസർ കസ്റ്റഡിയിലുണ്ടെന്നു സൂചനയുണ്ടെങ്കിലും പൊലീസ് സ്ഥിരീകരിച്ചിട്ടില്ല. 30നു രാത്രിയാണു ഡിവൈഎഫ്ഐ ഭാരവാഹികളായ മിഥിലാജ്, ഹഖ് മുഹമ്മദ് എന്നിവർ കൊല്ലപ്പെട്ടത്.സംഭവ ദിവസം രാത്രിയിൽ തേമ്പാംമൂട്ടിൽ നിന്നു പിരിഞ്ഞു പോയ പ്രതികളിൽ ഉണ്ണി പുലർച്ചെ മദപുരം മലമുകളിൽ എത്തി. തിരുവോണ ദിവസം അവിടെ കഴിഞ്ഞു. അന്നു രാത്രി വള്ളിയറുപ്പാൻകാട് എസ്റ്റേറ്റിന്റെ അടിവാരത്തെത്തി. മനുഷ്യവാസമില്ലാത്ത ഇവിടെ രണ്ടു ദിവസം തങ്ങി. പുറത്തേക്ക് കടക്കാൻ പഴുതുകൾ അന്വേഷിച്ചെങ്കിലും പൊലീസിനെയും നാട്ടുകാരെയും ഭയന്ന് അവിടെ കഴിഞ്ഞു. പുറത്തു കടക്കാൻ കഴിയില്ലെന്ന് ഉറപ്പാക്കിയ ഇയാൾ അത്മഹത്യ ചെയ്യാൻ എസ്റ്റേറ്റ് ഭാഗത്ത് വിഷക്കായ അന്വേഷിച്ചു. ലഭിക്കാതെ വന്നതിനെത്തുടർന്ന് സമീപത്തെ മരക്കൊമ്പിൽ തുണിയിൽ കുരുക്കിട്ട് ചാടി.എന്നാൽ കൊമ്പ് ഒടിഞ്ഞു താഴേക്കു പതിച്ച് ഉണ്ണിക്ക് പരുക്കേറ്റെന്നു പൊലീസ് പറയുന്നു.സംഭവത്തിന്റെ ഗൂഢാലോചന സംബന്ധിച്ചും പൊലീസ് അന്വേഷിക്കും. അതിനായി പ്രതികളുടെ ഫോൺ വിളികൾ പരിശോധിക്കും. പ്രദേശത്തുള്ള മറ്റു ചിലരെ നിരീക്ഷിച്ചു വരികയാണെന്നും പൊലീസ് പറഞ്ഞു.2020, സെപ്റ്റംബർ 8, ചൊവ്വാഴ്ച
മരക്കൊമ്പിൽ കുരുക്കിട്ട് ചാടിയിട്ടും മരണം പോലും കൈ വെടിഞ്ഞു
Tags
# Regional News

About EC Online Tv
Regional News
ലേബലുകള്:
Regional News