സുഹൃത്തിന്റെ വീട്ടിൽ പോയി മടങ്ങവേ കാർ നിയന്ത്രണം വിട്ട് കലുങ്കിൽ ഇടിച്ചു: കിളിമാനൂർ കാരേറ്റ് വാഹനാപകടത്തിൽ നാല് പേർ മരിച്ചു - EC Online TV

Breaking

Post Top Ad


2020, സെപ്റ്റംബർ 28, തിങ്കളാഴ്‌ച

സുഹൃത്തിന്റെ വീട്ടിൽ പോയി മടങ്ങവേ കാർ നിയന്ത്രണം വിട്ട് കലുങ്കിൽ ഇടിച്ചു: കിളിമാനൂർ കാരേറ്റ് വാഹനാപകടത്തിൽ നാല് പേർ മരിച്ചു

 


കിളിമാനൂർ കാരേറ്റ് വാഹനാപകടത്തിൽ നാല് പേർ മരിച്ചു. തിരുവനന്തപുരം ഭാഗത്തേക്ക്‌ പോയ കാർ നിയന്ത്രണം വിട്ട് കലുങ്കിൽ ഇടിക്കുകയായിരുന്നു. പുലർച്ചെ രണ്ട് മണിയോടെയായിരുന്നു അപകടം.

ഷമീർ, സുൽഫി, ലാൽ, നജീബ് എന്നിവരാണ് മരിച്ചത്. ഇവർ വെഞ്ഞാറമൂട്, കഴക്കൂട്ടം സ്വദേശികളാണ്. നവാസ് എന്ന ആൾ വെഞ്ഞാറമൂട് സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ്. ഡ്രൈവർ ഉറങ്ങി പോയതാകാം അപകട കാരണമെന്നാണ് പ്രാഥമിക നി​ഗമനം.

Post Top Ad