വർക്കല മണ്ഡലത്തിലെ റോഡുകളുടെ ഉത്‌ഘാടനം മന്ത്രി ജെ. മേഴ്‌സിക്കുട്ടി അമ്മ നിർവഹിച്ചു. - EC Online TV

Breaking

Post Top Ad


2020, സെപ്റ്റംബർ 24, വ്യാഴാഴ്‌ച

വർക്കല മണ്ഡലത്തിലെ റോഡുകളുടെ ഉത്‌ഘാടനം മന്ത്രി ജെ. മേഴ്‌സിക്കുട്ടി അമ്മ നിർവഹിച്ചു.

 വർക്കല മണ്ഡലത്തിലെ 3 പഞ്ചായത്തുകളിൽ ഹാർബർ എഞ്ചിനീയറിഗ് വകുപ്പ് അനുവദിച്ച 2 കോടി രൂപയുടെ ഫണ്ടിൽ നിന്ന് നവീകരിച്ച 6 റോഡുകളുടെ ഉദ്ഘാടനവും 3 റോഡുകളുടെ നിർമ്മാണോത്ഘാടനവും മത്സ്യബന്ധന ഹാർബർ എഞ്ചിനീയറിംഗ് വകുപ്പ് മന്ത്രി. ജെ. മേഴ്‌സിക്കുട്ടി അമ്മ വീഡിയോ കോൺഫറൻസിംഗിലൂടെ നിർവഹിച്ചു.


ഇടവ ഗ്രാമപഞ്ചായത്തിലെ സ്റ്റേഡിയം വയൽത്തൊടി റോഡ് (19.2 ലക്ഷം)


ഇലകമൺ ഗ്രാമപഞ്ചായത്തിലെ കായൽപ്പുറം പമ്പ് ഹൗസ് റോഡ് (13.7 ലക്ഷം),


ഇലകമൺ ഗ്രാമപഞ്ചായത്തിലെ മൃഗാശുപത്രി റോഡ് (7.9 ലക്ഷം),


ഇലകമൺ ഗ്രാമപഞ്ചായത്തിലെ ആസാദ് മെമ്മോറിയൽ റോഡ് (21.8 ലക്ഷം),


ഇലകമൺ ഗ്രാമപഞ്ചായത്തിലെ എസ്.എൻ.ഡി.പി. കല്ലിടാഞ്ചി റോഡ് (13.5 ലക്ഷം),


വെട്ടൂർ ഗ്രാപഞ്ചായത്തിലെ കൂന്താണി റോഡ് (15.5 ലക്ഷം), എന്നീ റോഡുകൾ പൂർത്തീകരിച്ചതിന്റെ ഉദ്ഘാടനവും.


ഇലകമൺ ഗ്രാമപഞ്ചായത്തിലെ നേതാജി പാലവിള റോഡ് (13.7 ലക്ഷം),


ഇലകമൺ ഗ്രാമപഞ്ചായത്തിലെ മുത്തോട്ടിൻകര കോളനി റോഡ് (51.2 ലക്ഷം),


ഇടവ ഗ്രാമപഞ്ചായത്തിലെ പൊട്ടക്കുളം ഓട (52.8 ലക്ഷം) എന്നിവയുടെ നിർമ്മാണോത്ഘാടനം മന്ത്രി ഓൺലൈനായി നിർവ്വഹിച്ചു.

Post Top Ad