പി.എച്ച് ഡി നേടിയ ശ്രീലക്ഷ്മിയ്ക് നാടിന്റെ ആദരം - EC Online TV

Breaking

Post Top Ad


2020, സെപ്റ്റംബർ 4, വെള്ളിയാഴ്‌ച

പി.എച്ച് ഡി നേടിയ ശ്രീലക്ഷ്മിയ്ക് നാടിന്റെ ആദരം

 

ന്യുഡൽഹി JNU സർവ്വകലാശാലയിൽ നിന്നും പി.എച്ച് ഡി നേടിയ ശ്രീലക്ഷ്മിയെ അഡ്വ.ബി. സത്യൻ എം.എൽ.എ പുളിമാത്ത് പഞ്ചായത്തിൽ പുല്ലയിൽ തോപ്പ് മുക്കുള്ള വസതിയിലെത്തി നാടിൻ്റെ ആദരവ് അറിയിച്ചു. Linguistics on women's Language in Matrilineal Malabar എന്ന വിഷയത്തിലായിരുന്നു PHD നേടിയത്. പിതാവ് ശ്രീ.മുരളിധരൻ, കോട്ടയം വെളളൂർ News Print ലെ ജീവനക്കാരനായിരുന്നു. ഇപ്പൊൾ പുല്ലയിലാണ് സ്ഥിര താമസം. പ്രാധമിക വിദ്യഭ്യാസവും ഡിഗ്രി വരെയുള്ള പഠനവും കോട്ടയത്തായിരുന്നു. തുടർന്ന് 2010 - മുതൽ പി.ജി.യും, എം.ഫിൽ, എല്ലാം ഡൽഹിയിൽ. ഏതാനം ദിവസം മുൻമ്പ് വീഡിയൊ കോൺഫറൻസിഗ് വഴി ഡോക്ട്രെറ്റ് അവാർഡ്‌ ചെയ്തു എന്നറിയിക്കുകയായിരുന്നു. വിവാഹിതയാണ് ഭർത്താവ് അമൽ മുൻ JNU Students union vice President ആയിരുന്നു. എറണാകുളം ജില്ലയിലെ വടക്കൻ പറവൂർ സ്വദേശിയാണ്. 6 മാസം പ്രായമായ കുഞുണ്ട്. 2010 മുതലുള്ള JNU വിൽ നടന്ന പൊതുവായിട്ടുള്ള എല്ലാ പ്ര ക്ഷോഭങ്ങളിലും രണ്ട് പേരും പങ്കെടുത്തിട്ടുണ്ട്. അമൽ SFI ഡൽഹി സംസ്ഥാന കമ്മറ്റി അംഗവും. ശ്രീലക്ഷ്മി സജീവപ്രവർത്തകയുമായിരുന്നു. സി.പി.ഐ എം കൊടുവയന്നൂർ ലോക്കൽ കമ്മറ്റി അംഗം ശിവശങ്കരൻ പിള്ള, ബ്രാഞ്ച് സെക്രട്ടറി പുല്ലയിൽ അനിൽകുമാർ, മുൻ കിളിമാനൂർ ബ്ലോക്ക് പ്രസിഡൻ്റ് അനിതാകുമാരി എന്നിവരും ഒപ്പം ഉണ്ടായിരുന്നു.

Post Top Ad