ചലഞ്ചുകളുമായി മന്ത്രിയും, ഫേസ്‍ബുക്കിന് ഇത് ചലഞ്ചുകളുടെ കാലം - EC Online TV

Breaking

Post Top Ad


2020, സെപ്റ്റംബർ 22, ചൊവ്വാഴ്ച

ചലഞ്ചുകളുമായി മന്ത്രിയും, ഫേസ്‍ബുക്കിന് ഇത് ചലഞ്ചുകളുടെ കാലം

 


തിരുവനന്തപുരം: ഫേസ്ബുക്ക് വാളുകളില്‍ ഇപ്പോള്‍ ചലഞ്ചുകളുടെ സീസണ്‍. കഴിഞ്ഞ കുറച്ചു ദിവസങ്ങള്‍ക്കുള്ളിലാണ് വിവിധ ചലഞ്ചുകള്‍ ഫേസ്ബുക്ക് ചുമരുകളില്‍ ഉയര്‍ന്നുവന്നത്. ഇതിന് ഇടയാക്കിയ കാരണം എന്താണ് എന്നത് സംബന്ധിച്ച് കൃത്യമായ ഉത്തരമൊന്നും എവിടെയും ലഭ്യമല്ലെങ്കിലും പലതരത്തിലും ഈ ചലഞ്ചുകള്‍ പുരോഗമിക്കുന്നു എന്നത് തന്നെയാണ് ട്രെന്‍റ് സൂചിപ്പിക്കുന്നത്. 

കൊച്ചുകുട്ടികളുടെ ചിത്രങ്ങളാണ് കൂടുതലും ഇപ്പോളിതാ മന്ത്രിയും ചലഞ്ചുകളുമായി വന്നിട്ടുണ്ട് , കടകം പള്ളി സുരേന്ദ്രൻ ആണ് ചിരി ചലഞ്ചിലെ മന്ത്രി താരം. സന്തോഷ മുഹൂർത്തങ്ങൾ പങ്കുവയ്ച്ച് ഓൺലൈൻ പോസ്റ്റുകളുമായി സജീവമാണ് അദ്ദേഹം 


പ്രധാനമായും രണ്ട് ചലഞ്ചുകളാണ് ഫേസ്ബുക്കില്‍ നിറഞ്ഞു നില്‍ക്കുന്നത് കപ്പിള്‍ ചലഞ്ചും, ചിരിചലഞ്ചും. #couplechallenge, #chirichallenge എന്നീ ഹാഷ്ടാഗുകളില്‍ ഫേസ്ബുക്ക് നിറയെ വിവിധ തരത്തിലുള്ള ഈ ചലഞ്ചുകളുടെ ഫോട്ടോകളാണ്. കപ്പിള്‍ ചലഞ്ചില്‍ പോസ്റ്റ് ചെയ്യേണ്ടത് കപ്പിള്‍സിന്‍റെ ചിത്രങ്ങളാണ്. ഭാര്യഭര്‍ത്താക്കന്മാരാണ് ഇതില്‍ പോസ്റ്റ് ചെയ്യുന്നതില്‍ അധികവും എന്ന് പറയേണ്ടതില്ലല്ലോ. ഒപ്പം കപ്പിള്‍സ് എന്നത് സ്വന്തം ഭാര്യയോ/ ഭര്‍ത്താവോ വേണോ എന്ന് നിര്‍ബന്ധമാണോ എന്ന് സ്റ്റാറ്റസാക്കി ചലഞ്ചിനെ ട്രോളിയവരെയും കാണാം.

Post Top Ad