രോഗ ഭീതി അകന്ന് കാട്ടുംപുറം - EC Online TV

Breaking

Post Top Ad


2020, സെപ്റ്റംബർ 17, വ്യാഴാഴ്‌ച

രോഗ ഭീതി അകന്ന് കാട്ടുംപുറം

 


കാട്ടുംപുറം പ്രദേശത്തെ മൂന്നു വാർഡുകളിലും കോവിഡ് 19 റിപ്പോർട്ട്‌ ആയതിനെ തുടർന്ന് സമ്പർക്ക പട്ടികയിൽ വന്നിട്ടുള്ളവരുടെ സ്രവ പരിശോധനാ ഇന്ന് നടന്നു. ജി.വി.ആർ.എം യു.പി.എസ്സിലെ ക്യാമ്പിൽ പങ്കെടുത്ത 61 പേരിൽ മൂന്നു പേർക്ക് മാത്രമാണ് രോഗം സ്ഥിതീകരിച്ചത് , മറ്റു ആരോഗ്യ കേന്ദ്രങ്ങളിൽ ടെസ്റ്റ്‌ നടത്തിയ 5, 18, 19, വാർഡുകളിലെ ഓരോ പേർക്കും മാത്രമാണ് ഇന്നേ ദിവസം കോവിഡ് 19 സ്ഥിരീകരിച്ചത്. നിലവിൽ ഒന്നാം വാർഡിൽ ഒരാളും, മൂന്നാം വാർഡിൽ 7 പേരും, നാലാം വാർഡിൽ രണ്ടു പേരും, അഞ്ചാം വാർഡിൽ രണ്ടു പേരും, ആറാം വാർഡിൽ രണ്ടു പേരും, ഏഴാം വാർഡിൽ ഒരാളും, എട്ടാം വാർഡിൽ രണ്ടു പേരും, പതിനൊന്നാം വാർഡിൽ രണ്ടു പേരും, 12 ആം വാർഡിൽ ഒരാളും, 13 ആം വാർഡിൽ രണ്ടു പേരും, 15 ആം വാർഡിൽ ഒരാളും, 16,17, 18, 19 വാർഡുകളിൽ ഒരോ ആൾ വീതവുമാണ് രോഗം സ്ഥിരീകരിച്ച് ചികിത്സയിൽ  ഉള്ളത്. രോഗ വ്യാപനം ഒഴിവാക്കാനായി എല്ലാവിധ മുൻകരുതലുകളും എടുത്തിട്ടുള്ളതായി പഞ്ചായത്ത് ഭരണ സമിതി അറിയിച്ചു. രോഗം  സ്ഥിരീകരിച്ച 6 പേരിൽ ഒരാൾ തിരുവനന്തപുരം മെഡിക്കൽ കോളേജ് പോലീസ് സ്റ്റേഷനിലെ സബ് ഇൻസ്‌പെക്ടർ ആണ്

Post Top Ad