കാരേറ്റ് ജംഗ്ഷനിൽ നിന്ന് കെ.എസ്.ആർ.ടി.സി യുടെ ബോണ്ട് സർവ്വീസിന് തുടക്കമായി - EC Online TV

Breaking

Post Top Ad


2020, സെപ്റ്റംബർ 30, ബുധനാഴ്‌ച

കാരേറ്റ് ജംഗ്ഷനിൽ നിന്ന് കെ.എസ്.ആർ.ടി.സി യുടെ ബോണ്ട് സർവ്വീസിന് തുടക്കമായി


 ഇന്ന് രാവിലെ 9 മണിക്ക് കാരേറ്റ് ജംഗ്ഷനിൽ നിന്ന് കെ.എസ്.ആർ.ടി.സിയുടെ ബോണ്ട് (ബസ് ഓൺ ഡിമാൻഡ്) സർവ്വീസിന് തുടക്കമായി. ബി.സത്യൻ എം.എൽ.എ ഫ്ലാഗ് ഓഫ് ചെയ്തു. കോവിഡ് കാലത്തെ യാത്രാ ബുദ്ധിമുട്ട് പരിഹരിക്കാൻ കെ.എസ്.ആർ.ടി.സി ആവിഷ്കരിച്ച പുതിയ സംവിധാനമാണ് ബോണ്ട് സർവീസ് . സ്ഥിരം യാത്രക്കാർക്ക് മുൻകൂട്ടി പണം നൽകി യാത്രയും, സീറ്റും ഉറപ്പാക്കാനാകും എന്നതാണ് ഇതിന്റെ സവിശേഷത. രാവിലെ 9 മണിക്ക് കാരേറ്റിൽ നിന്നും ആരംഭിച്ച് കേശവദാസപുരം എൽ.ഐ.സി മുതൽ നഗരത്തിലെ സെക്രട്ടറിയേറ്റ്, യുണിവേഴ്‌സിറ്റി, ഏ.ജി.എസ്, നിയമസഭ, പി.എം.ജി എല്ലാ സർക്കാർ ഓഫിസുകളിലും 10:15 നകം എത്താൻ കഴിയത്തക്ക നിലയിലാണ് സർവ്വിസ് നടത്തുന്നത്. പുളിമാത്ത് പഞ്ചായത്ത്‌ പ്രസിഡന്റ്‌ ബി.വിഷ്ണു, പഞ്ചായത്ത്‌ സ്റ്റാന്റിംഗ് ചെയർമാൻ വി.ബിനു, കെഎസ്‌ആർടിസി വെഞ്ഞാറമൂട് എ.റ്റി.ഒ ഷിജു, ഡിപ്പോ ഇൻജിനിയർ കിരൺ കുമാർ, കൺട്രോളിംഗ് ഇൻസ്പെക്ടർ വിജയകുമാർ എന്നിവരും  ചടങ്ങിൽ പങ്കെടുത്തു.

Post Top Ad