ആംബുലൻസിൽ ഡ്രൈവറുടെ പീഡനത്തിനിരയായ യുവതി ജീവനൊടുക്കാൻ ശ്രമിച്ചു - EC Online TV

Breaking

Post Top Ad


2020, സെപ്റ്റംബർ 18, വെള്ളിയാഴ്‌ച

ആംബുലൻസിൽ ഡ്രൈവറുടെ പീഡനത്തിനിരയായ യുവതി ജീവനൊടുക്കാൻ ശ്രമിച്ചു


 ആറൻമുളയിൽ ആംബുലൻസിൽ ഡ്രൈവറുടെ പീഡനത്തിനിരയായ കോവിഡ് പോസിറ്റീവായ യുവതി മെഡിക്കൽ കോളജ് ആശുപത്രിയിൽ ജീവനൊടുക്കാൻ ശ്രമിച്ചു. കോവിഡ് ചികിത്സാകേന്ദ്രമായ പേവാർഡിനുള്ളിലെ ശുചിമുറിയിൽ കയറി തൂങ്ങിമരിക്കാൻ ശ്രമിക്കുകയായിരുന്നു. സുരക്ഷാ ജീവനക്കാർ കതക് ചവിട്ടിപ്പൊളിച്ച് യുവതിയെ രക്ഷിച്ചു.

ഇന്നലെ ഉച്ചഭക്ഷണത്തിനു ശേഷം മുറിയിലേക്കു പോയ യുവതി, ജീവിതം അവസാനിപ്പിക്കുമെന്ന സൂചന നൽകി സംസാരിച്ചതോടെ നഴ്സുമാർ നിരീക്ഷിക്കുകയായിരുന്നു. തുടർന്ന് നഴ്സുമാർ പിന്നാലെ എത്തിയപ്പോൾ യുവതി തോർത്തുകളുമായി ശുചിമുറിക്കുള്ളിൽ കയറി കൊളുത്തിട്ടു. സുരക്ഷാ ജീവനക്കാർ എത്തി വിളിച്ചെങ്കിലും കതക് തുറക്കാൻ തയാറായില്ല. തുടർന്ന് കതക് ചവിട്ടിപ്പൊളിച്ച് അകത്തുകയറി യുവതിയെ രക്ഷിച്ചു. തോർത്തുകൾ തമ്മിൽ ബന്ധിച്ച് കുടുക്ക് ഇടുന്ന വിധത്തിലാണ് യുവതിയെ കണ്ടത്. തുടർന്ന് വിദഗ്ധ ചികിത്സയ്ക്കായി യുവതിയെ മാനസികാരോഗ്യ വിഭാഗത്തിലേക്ക് അയച്ചു.

പത്തനംതിട്ട ജില്ലയിൽ നിന്നുള്ള യുവതിയെ കോവിഡ് ആശുപത്രിയിലേക്കു കൊണ്ടുപോകുന്നതിനിടെ ‘108’ ആംബുലൻസ് ഡ്രൈവർ പീഡിപ്പിച്ചെന്നാണു കേസ്. പന്തളം കോവിഡ് പ്രാഥമിക ചികിത്സാകേന്ദ്രത്തിൽ നിന്നാണ് മെഡിക്കൽ കോളജിലേക്ക് എത്തിച്ചത്. ഏതാനും ദിവസമായി യുവതി മാനസിക സംഘർഷത്തിലായിരുന്നെന്നു പറയുന്നു.


അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

Post Top Ad