അവനവഞ്ചേരി കിഴക്ക്‌ ബ്രാഞ്ചിന്റെ നേതൃത്വത്തിൽ രക്തസാക്ഷി കുടുംബ സഹായ ഫണ്ട് ശേഖരണം നടത്തി - EC Online TV

Breaking

Post Top Ad


2020, സെപ്റ്റംബർ 12, ശനിയാഴ്‌ച

അവനവഞ്ചേരി കിഴക്ക്‌ ബ്രാഞ്ചിന്റെ നേതൃത്വത്തിൽ രക്തസാക്ഷി കുടുംബ സഹായ ഫണ്ട് ശേഖരണം നടത്തി

 ആറ്റിങ്ങൽ: വെഞ്ഞാറമൂട് ഇരട്ട കൊലപാതകത്തിൽ ഇരകളായ ഹഖ് മുഹമ്മദ്, മിഥിലാജ് എന്നിവരുടെ കുടുംബത്തിന് ധനസഹായം നൽകുന്നതിന്റെ ഭാഗമായാണ് ഫണ്ട് പിരിവ് സംഘടിപ്പിച്ചത്.

ജില്ലയിൽ ഉടനീളം സി.പി.എം ന്റെ നേതൃത്വത്തിൽ ബ്രാഞ്ച് അടിസ്ഥാനത്തിലാണ് ധനസമാഹരണം നടത്തുന്നത്. ഒരു ബ്രാഞ്ചിൽ നിന്ന് 2500 രൂപ എന്ന തരത്തിലാണ് കുടുംബസഹായ ഫണ്ട് പിരിക്കുന്നതെന്ന് ഡി.വൈ.എഫ്.ഐ ജില്ലാ കമ്മിറ്റി വൈസ് പ്രസിഡന്റ് ആർ.എസ്. അനൂപ് പറഞ്ഞു.

ശനി, ഞായർ ദിവസങ്ങളിലായാണ് ഫണ്ട് പിരിവിന് പ്രത്യേകം തരം തിരിച്ച സ്ക്വാഡ് അംഗങ്ങൾ വീടുകൾ സന്ദർശിക്കുന്നത്. കൊവിഡ് പ്രതിസന്ധി നിലനിൽക്കുന്നതിനാൽ ജാഗ്രത മാനദണ്ഡങ്ങൾ പാലിച്ചാണ് ബ്രാഞ്ച് അംഗങ്ങൾ വീടുകൾ സന്ദർശിക്കുന്നത്. അവരവർക്ക് കഴിയുന്ന തരത്തിലുള്ള തുക വീടുകളിൽ നിന്ന് ഏറ്റുവാങ്ങും.

അവനവഞ്ചേരി കിഴക്ക് ബ്രാഞ്ചിന്റെ നേതൃത്വത്തിൽ പിരിച്ചെടുത്ത തുകയായ 2500 രൂപ സി.പി.എം ഈസ്റ്റ് എൽ.സി.സെക്രട്ടറി സി.ചന്ദ്രബോസിന് കൈമാറി.

വാർഡ് കൗൺസിലർ റ്റി.ആർ. കോമളകുമാരി, എൽ.സി അംഗം ദിലീപ് കുമാർ, ബ്രാഞ്ച് അംഗങ്ങളായ് സജി കല്ലിങ്കൽ, സന്തോഷ്, അരവിന്ദാക്ഷൻ നായർ, മുൻ കൗൺസിലർ വേണു, ദിലീപ്, പ്രസന്ന തുടങ്ങിയവർ പങ്കെടുത്തു.

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

Post Top Ad