ആറ്റിങ്ങൽ പണമിടപാട് സ്ഥാപനത്തിലെ ജീവനക്കാരന് കൊവിഡ് സ്ഥിതീകരിച്ചു - EC Online TV

Breaking

Post Top Ad


2020, സെപ്റ്റംബർ 17, വ്യാഴാഴ്‌ച

ആറ്റിങ്ങൽ പണമിടപാട് സ്ഥാപനത്തിലെ ജീവനക്കാരന് കൊവിഡ് സ്ഥിതീകരിച്ചു

 
ആറ്റിങ്ങൽ: പ്രൈവറ്റ് ബസ് സ്റ്റാൻഡിന് സമീപം പ്രവർത്തിക്കുന്ന ചോളമണ്ഡലം ഇൻവെസ്റ്റ്മെന്റ് ആൻഡ് ഫിനാൻസ് കമ്പനി എന്ന സ്ഥാപനത്തിലെ  ജീവനക്കാരനായ 30 കാരനാണ് രോഗം സ്ഥിതീകരിച്ചത്.

    ഇയാൾ തിരുവനന്തപുരം സ്വദേശിയാണ്. കഴിഞ്ഞ വെള്ളിയാഴ്ച രോഗ ലക്ഷണം ഉണ്ടായതിനാൽ തിരുവനന്തപുരത്ത് കൊവിഡ് പരിശോധന നടത്തുകയും തുടർന്ന് കണിയാപുരം സി.എഫ്.എൽ.റ്റി സെന്റെറിലേക്ക് മാറ്റുകയും ആയിരുന്നു. ഇയാളുടെ സമ്പർക്ക പട്ടിക പരിശോധിച്ചതിന്റെ അടിസ്ഥാനത്തിലാണ് ചോളമണ്ഡലത്തിലെ ജീവനക്കാരനാണെന്ന് മനസിലായത്. കഴിഞ്ഞ ദിവസങ്ങളിൽ ഇവിടം സന്ദർശിച്ചവർ അതീവ ജാഗ്രത പുലർത്തണമെന്ന് നഗരസഭാ ചെയർമാൻ എം.പ്രദീപ് അറിയിച്ചു. സ്ഥാപനത്തിൽ 16 ലധികം പേരാണ് ജോലി ചെയ്യുന്നത്. സ്ഥാപനം താൽക്കാലികമായി അടച്ചിടാനും ജീവനക്കാരെ സ്വയം നിരീക്ഷണത്തിൽ കഴിയാനും നിർദ്ദേശിച്ചതായി ഹെൽത്ത് ഇൻസ്പെക്ടർ എസ്.എസ്. മനോജ് പറഞ്ഞു.

ഏതെങ്കിലും സ്ഥാപനത്തിലെ ജീവനക്കാർക്ക് രോഗം സ്ഥിതീകരിച്ചാൽ അത് രഹസ്യമായി വയ്ക്കുന്ന സമീപനം ശരിയല്ല, ഇത്തരത്തിൽ പ്രവർത്തിക്കുന്ന സ്ഥാപനങ്ങൾക്കൊ വ്യക്തികൾക്കെതിരെയൊ കടുത്ത നീയമ നടപടി സ്വീകരിക്കുമെന്നും ചെയർമാൻ അറിയിച്ചു.

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

Post Top Ad