കഴക്കൂട്ടം വെള്ളക്കെട്ടിന് ശമനം - EC Online TV

Breaking

Post Top Ad


2020, സെപ്റ്റംബർ 12, ശനിയാഴ്‌ച

കഴക്കൂട്ടം വെള്ളക്കെട്ടിന് ശമനം

 


കഴിഞ്ഞ ദിവസത്തെ മഴയിൽ കഴക്കൂട്ടം സർവീസ് റോഡിൽ വെള്ളക്കെട്ട് ഉണ്ടായത് ശ്രദ്ധയിൽപ്പെട്ട ഉടനെ മന്ത്രി കടകംപള്ളി സുരേന്ദ്രൻ അടിയന്തര ഇടപെടൽ നടത്തി താത്കാലിക പരിഹാരം കണ്ടിരുന്നു. കഴക്കൂട്ടം ഫ്‌ളൈ ഓവർ നിർമാണ സ്ഥലത്തു നിന്നും മണ്ണ് ഒലിച്ച് ഓടയിലേക്ക് ഇറങ്ങിയതും ടെക്‌നോപാർക്കിനകത്ത് തെറ്റിയാർ തോട് മാലിന്യം അടിഞ്ഞു ഒഴുക്ക് നിലച്ചതുമാണ് വെള്ളക്കെട്ട് ഉണ്ടാവാൻ ഇടയായത്. ഓടകളിലെ മണ്ണ് മാറ്റുകയും തെറ്റിയാർ തോടിലെ മാലിന്യം നീക്കുകയും ചെയ്തതോടെ വെള്ളക്കെട്ട് പരിഹരിക്കാൻ കഴിഞ്ഞു. ടെക്‌നോപാർക്ക്, നാഷണൽ ഹൈവേ അതോറിറ്റി, പോലീസ്, ഫ്‌ളൈ ഓവർ കരാർ എടുത്തിരിക്കുന്ന കമ്പനി എന്നിവരെ കൂട്ടിയോജിപ്പിച്ചുള്ള പ്രവർത്തനത്തിൽ ആണ് അടിയന്തര പരിഹാരം കണ്ടത്.

സർവീസ് റോഡിലെ വെള്ളക്കെട്ടിന് ശാശ്വത പരിഹാരമായി ടെക്നോപാർക്കിന്റെ ഭാഗത്ത് തെറ്റിയാറിന്റെ ആഴം കൂട്ടുന്നതിനുള്ള നടപടി സ്വീകരിച്ചിട്ടുണ്ട്. കൂടാതെ ഇപ്പോൾ വെള്ളക്കെട്ടുണ്ടായ ഓടയുടെ ഭാഗത്ത് ഒരു മാൻഹോൾ സ്ഥാപിക്കും. വിവിധ നിർമാണ പ്രവർത്തനങ്ങളുടെ ഭാഗമായി സർവീസ് റോഡിൽ ഉണ്ടായ കുഴികൾ അടിയന്തരമായി നികത്തി സഞ്ചാര യോഗ്യമാക്കും. ഇപ്പോൾ നടന്നു കൊണ്ടിരിക്കുന്ന ഇലക്ട്രിക് വർക്കുകൾ പൂർത്തിയായാൽ ഉടൻ തന്നെ സർവീസ് റോഡ് റീടാറിങ്ങും നടത്തുമെന്ന് മന്ത്രി കടകംപള്ളി സുരേന്ദ്രൻ പറഞ്ഞു


അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

Post Top Ad