ലക്ഷണമില്ലാത്ത കൊവിഡ് രോഗികള്‍ വീടുകളില്‍ കഴിയണം: മുഖ്യമന്ത്രി - EC Online TV

Breaking

Post Top Ad


2020, സെപ്റ്റംബർ 24, വ്യാഴാഴ്‌ച

ലക്ഷണമില്ലാത്ത കൊവിഡ് രോഗികള്‍ വീടുകളില്‍ കഴിയണം: മുഖ്യമന്ത്രി


കൊവിഡ് സ്ഥിരീകരിച്ച് ലക്ഷണമില്ലാത്തവര്‍ വീടുകളില്‍ തന്നെ കഴിയണമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ചികിത്സാകേന്ദ്രങ്ങള്‍ ലക്ഷണമുള്ളവര്‍ക്കും മറ്റ് രോഗങ്ങളുള്ളവര്‍ക്കുമായി മാറ്റുമെന്നും അദ്ദേഹം പറഞ്ഞു. ലക്ഷണം ഇല്ലാത്തവര്‍ വീടുകളില്‍ കഴിയണം. കൊവിഡ് സ്ഥിരീകരിച്ച ലക്ഷണമില്ലാത്തവര്‍ക്ക് ഹോം ഐസൊലേഷന്‍ അനുവദിച്ചിട്ടുണ്ടെങ്കിലും ആളുകള്‍ തയ്യാറാവാത്ത സ്ഥിതിയുണ്ടെന്ന് മുഖ്യമന്ത്രി പറഞ്ഞു.


നിലവില്‍ ആശങ്കപ്പെടേണ്ട സാഹചര്യമില്ല. രോഗം സ്ഥിരീകരിക്കുന്നവരെ ചികിത്സാകേന്ദ്രങ്ങളിലേക്ക് പോകാന്‍ നാട്ടുകാരും ബന്ധുക്കളും നിര്‍ബന്ധിക്കുന്നതായും കാണുന്നുണ്ടെന്നും അത് ഒഴിവാക്കണമെന്നും മുഖ്യമന്ത്രി പറഞ്ഞു

Post Top Ad