ആറ്റിങ്ങൽ നാലുവരിപാതാ വികസനം പൂർണതോതിൽ നിർമ്മാണം ആരംഭിച്ചു. - EC Online TV

Breaking

Post Top Ad


2020, സെപ്റ്റംബർ 25, വെള്ളിയാഴ്‌ച

ആറ്റിങ്ങൽ നാലുവരിപാതാ വികസനം പൂർണതോതിൽ നിർമ്മാണം ആരംഭിച്ചു.


 ആറ്റിങ്ങൽ നാലുവരിപാതാ വികസനം  പൂർണതോതിൽ നിർമ്മാണം ആരംഭിച്ചു. വാഹനങ്ങൾ ആലംകോട് നിന്നും നാലുമുക്കിൽ നിന്നും തിരിച്ച് വിടുന്നില്ല. ആലംകോട് നിന്ന് വരുന്ന വാഹനങ്ങൾ നിർമ്മാണം പൂർത്തിയാക്കിയ പുതിയ റോഡിലൂടെ  ഹോമിയൊ ആശുപത്രിക്ക് സമീപത്ത് നിന്നും പൂജാ ടെക്സ്റ്റൽസ് ഭാഗം വഴി കടന്ന് പോകും. കച്ചേരി നടയിൽ നിന്നും ആലംകോട് ഭാഗത്തെക്ക് വരുന്ന വാഹനങ്ങൾ CSI സ്‌കൂളിന് മുന്നിൽ നിന്നും  കടത്തിവിടും. CSI സ്ക്കൂൾ മുതൽ ഹോമിയൊ ആശുപത്രി വരെ വരുന്ന ഭാഗം രണ്ട് വരിയായിയായി വാഹനം കടത്തിവിടും. നിലവിൽ നടന്നുവരുന്ന റോഡ് നിർമ്മാണം വേഗത്തിലാക്കാൻ വേണ്ടിയുള്ള NH സൂപ്രണ്ടിഗ് ഇൻജിനയറുടെ റിപ്പോർട്ട് പ്രകാരം പുതുതായി വീതികൂട്ടിയ ഭാഗം നിർദ്ദിഷ്ട കനത്തിൽ റോഡ് ബെയ്സ് ചെയ്ത് നിലവിലുള്ള റോഡിനോട് ചേർത്ത് കൊണ്ട് റോഡ് ഉപരിതലത്തിൽ ആവശ്യമായ കനത്തിൽ ആധുനിക സാങ്കേതിക വിദ്യയിൽ റോഡ് നിർമ്മാണം പൂർത്തിയാക്കാനാണ് ഉദ്ദേശം. റോഡിനോട് ചേർത്ത് നിർമ്മിച്ചിട്ടുള്ള ഓടകൾക്ക് സമാനമായി തന്നെയാകും റോഡ് പൂർത്തിയാക്കുന്നത്. റോഡിനോട് ചേർന്ന് വരുന്ന കടകൾക്കും വീടുകൾക്കും യാതൊരു പ്രയാസവും വരാത്ത നിലയിലാണ് നിർമ്മാണം പൂർത്തിയാക്കുന്നത്.


മാതൃകാ റോഡായി വികസിപ്പിക്കുന്നതിന് സൗജന്യമായി സ്ഥലം വിട്ടുനൽകിയ വ്യക്തികൾക്കും സുഹൃത്തുക്കൾക്കും യാതൊരു പ്രയാസവുമില്ലാത്ത നിലയിൽ തന്നെയാകും നിർമ്മാണം പൂർത്തിയാക്കുക എന്ന് സത്യൻ എം .എൽ .എ അറിയിച്ചു .


Post Top Ad