ചേരമാൻ തുരുത്ത് - പുതുക്കുറിച്ചി പാലം യാഥാർത്ഥ്യമായി - EC Online TV

Breaking

Post Top Ad


2020, സെപ്റ്റംബർ 8, ചൊവ്വാഴ്ച

ചേരമാൻ തുരുത്ത് - പുതുക്കുറിച്ചി പാലം യാഥാർത്ഥ്യമായി

 


കഠിനംകുളം ഗ്രാമപഞ്ചായത്ത് ജനകീയാസൂത്രണ പദ്ധതിയിൽ ഉൾപ്പെടുത്തി പുനർനിർമ്മിച്ച ചേരമാൻ തുരുത്ത് - പുതുക്കുറിച്ചി പാലം നാടിന് സമർപ്പിച്ചു. 80 ലക്ഷം രൂപ ചെലവഴിച്ച് നിർമ്മിച്ച പാലത്തിന്റെ ഉദ്ഘാടനം നിർവ്വഹിച്ചു.

ചേരമാൻ തുരുത്തിനെയും പുതുക്കുറിച്ചിയെയും ബന്ധിപ്പിക്കുന്നതിനുള്ള ഇടറോഡിൽ 9 മീറ്റർ വീതിലാണ് പുതിയ പാലം നിർമിച്ചിരിക്കുന്നത്. പാലത്തിന് ഇരുവശങ്ങളിലും 1.5 മീറ്റർ നടപാതയും സജീകരിച്ചിട്ടുണ്ട്. അതേ സമയം ഇടറോഡുകളുടെ വീതി കുറവ് കാരണം വലിയ വാഹനങ്ങൾക്ക് ഇതിലൂടെ കടന്ന് പോകാനാവില്ല. റോഡിന് സമീപത്ത് വീടുകൾ ഉള്ളതിനാൽ റോഡിന്റെ വീതി കൂടുന്നതിനുള്ള ഭൂമി ഏറ്റെടുക്കാനായിരുന്നില്ല.

Post Top Ad