കുടുംബ കലഹം കുഞ്ഞിന്റെ ജീവനെടുത്ത് അച്ഛൻ ! - EC Online TV

Breaking

Post Top Ad


2020, സെപ്റ്റംബർ 26, ശനിയാഴ്‌ച

കുടുംബ കലഹം കുഞ്ഞിന്റെ ജീവനെടുത്ത് അച്ഛൻ !

 


നൂൽ കെട്ടു ദിവസം പിഞ്ചു കുഞ്ഞിന് ദാരുണാന്ത്യം.വ്യാഴാഴ്ച രാത്രിയിലാണ്  മനസാക്ഷിയെ മരവിപ്പിക്കുന്ന ഈ കൊടുംക്രൂരത നടന്നത്.40 ദിവസം പ്രായമായ ശിവഗംഗയെന്ന കുഞ്ഞിനെ മുക്കികൊലപ്പെടുത്തിയ കേസിൽ പിതാവ് പാച്ചല്ലൂർ പേരയിൽ വീട്ടിൽ ഉണ്ണികൃഷ്ണനെ അറസ്റ്റ് ചെയ്തു. രാത്രി മുഴുവനുള്ള അന്വേഷണത്തിനൊടുവിൽ  നൂൽ കെട്ടിന്റ ആഭരണങ്ങളോടെ ശിവഗംഗയുടെ ജീവനറ്റ ശരീരം അഗ്നിശമന സേന കണ്ടെടുക്കുന്നത് പുലർച്ചെ രണ്ടരക്ക്. നിയപരമായി വിവാഹിതരാകാത്ത ഉണ്ണിക്കൃഷ്ണന്റെയും ഭാര്യ ചിഞ്ചുവിന്റെയും കുടുംബജീവിതത്തിൽ കുഞ്ഞിനെ ചൊല്ലിയുണ്ടായ തർക്കങ്ങളാണ് ശിവഗംഗയുടെ കൊലപാതകത്തിലെത്തിച്ചത്. ചിഞ്ചുവിന്റെ നെടുമങ്ങാട് പനയമുട്ടത്തെ കുഴിനട പുന്നയിൽ വീട്ടിൽ വെച്ച് നടന്ന നൂൽ കെട്ടു ചടങ്ങിന് ശേഷം കുഞ്ഞിനെ തന്റെ മാതാവിനെ കാണിക്കാണെന്നു പറഞ്ഞാണ് ഉണ്ണികൃഷ്ണൻ ഭാര്യയെയും കുഞ്ഞിനേയും കൂട്ടി പോയത്. ചിഞ്ചുവും കുഞ്ഞും ഓട്ടോറിക്ഷയിലും ഉണ്ണികൃഷ്ണൻ ബൈക്കിലുമായിരുന്നു യാത്ര. കരുമം റോഡിൽ മധുപാലത്തിനു സമീപം എത്തിയപ്പോൾ ഓട്ടോറിക്ഷ നിർത്തി ഭാര്യയെയും കുഞ്ഞിനേയും കൂട്ടി ഉണ്ണികൃഷ്ണൻ ബൈക്കിൽ യാത്ര തുടർന്നു. കുറച്ചു ദൂരം പോയതിനുശേഷം ചിഞ്ചുവിനെ വഴിയിൽ ഇറക്കി വിട്ട് കുഞ്ഞടങ്ങിയ ബാസ്കറ്റ്‌മായി ആയിരുന്നു ഉണ്ണികൃഷ്ണന്റെ യാത്ര. രാത്രി 9 30 നാണു കുഞ്ഞിനെ കാണാനില്ലെന്നുള്ള പരാതി പോലീസിന് കിട്ടുന്നത്. പോലീസ് അന്വേഷണത്തിനൊടുവിൽ തിരുവല്ലം ജംഗ്ഷനിൽ വെച്ച് ഇയാളെ പിടികൂടി . പരസ്പര വിരുദ്ധമായ മറുപടിയാണ് ഇയാളിൽ നിന്ന് പോലീസിന് ലഭിച്ചത് . കുഞ്ഞിനെ ഉപേക്ഷിച്ചെന്ന് പറഞ്ഞ ഉണ്ണികൃഷ്ണൻ കോവളം, പാറമട, തിരുവല്ലം പാലം, ആഴകുളം പാലം എന്നീ സ്ഥലങ്ങൾ മാറി മാറി പറഞ്ഞതോടെ പോലീസ് കോവളം മുതൽ ശംഖുമുഖം വരെയുള്ള സ്ഥലങ്ങളിൽ റോഡരികിലും ഓടയിലുമെല്ലാം കുഞ്ഞിനെ തിരഞ്ഞു. എന്നിട്ടും കുഞ്ഞിനെ കണ്ടെത്താൻ കഴിയാതെ വന്നതോടെ പോലീസ് ഉണ്ണികൃഷണനെ വീണ്ടും ചോദ്യം ചെയ്തു. വീണ്ടുമുള്ള ചോദ്യം ചെയ്യലിലാണ്‌ കുഞ്ഞിനെ മുക്കി കൊലപ്പെടുത്തിയ വിവരം പോലീസിനോട് പറഞ്ഞത്. തിരുവല്ലം മാടത്തുനട റോഡിൽ കരമനയാറിനു സമീപം പിഞ്ചുകുഞ്ഞിനെ ബാസ്ക്കറ്റോടുകൂടി മുക്കി താഴ്ത്തുകയായിരുന്നു എന്ന് ഉണ്ണികൃഷ്ണൻ പോലീസിനോട് വെളിപ്പെടുത്തി . തുടർന്നു അഗ്നിശമന സേനയും പോലീസും ചേർന്നുള്ള അന്വേഷണത്തിനൊടുവിൽ കുഞ്ഞിന്റെ മൃതശരീരം കണ്ടെത്തി. 

നഗരത്തിൽ ട്രാഫിക് വാർഡനായി ജോലി നോക്കുന്നതിനിടെയാണ്  ചിഞ്ചു ഇലക്ട്രീഷ്യനായ ഉണ്ണികൃഷ്ണനെ ഫേസ്ബുക്കുവഴി പരിചയപ്പെടുന്നതും അടുക്കുന്നതും. ഇരുവീട്ടുകാരുടെയും എതിർപ്പിനെ അവഗണിച്ചുള്ള വിവാഹത്തെ തുടർന്നു ഉണ്ണികൃഷ്ണനും ഭാര്യ ചിഞ്ചുവും വാടക വീട്ടിലായിരുന്നു താമസം. ഗർഭിണി ആയതുമുതൽ ഇരുവർക്കും ഇടയിൽ പൊരുത്തക്കേടുകൾ ഉണ്ടാകുകയും വഴക്കു പതിവാകുകയുമായിരുന്നു . ഗർഭചിദ്രം ചെയ്യണമെന്ന ഉണ്ണികൃഷ്ണന്റെ ആവശ്യം ചിഞ്ചു അവഗണിച്ചു. തുടർന്നു കുഞ്ഞിന്റെ ജനനത്തോടെ കുഞ്ഞിന്റെ പരിപാലനത്തെ കുറിച്ചുള്ള തർക്കങ്ങൾ ചൊല്ലി വഴക്ക് പതിവായി. ചിഞ്ചുവിന് ഇത് രണ്ടാം വിവാഹമാണ് . ആദ്യ ഭർത്താവു ആത്മഹത്യാ ചെയ്യുകയായിരുന്നുവെന്ന്‌ ചിഞ്ചുവിന്റെ ബന്ധുക്കൾ പോലീസിനെ അറിയിച്ചു.  ആദ്യവിവാഹത്തിൽ ആറു വയസായ ഒരു മകളുമുണ്ട്. ഒരു ഘട്ടത്തിൽ തിരുവല്ലം പോലീസ് ഇടപ്പെട്ടു ഇരുവർക്കുമിടയിൽ വഴക്കു രമ്യതയിൽ എത്തിച്ചിരുന്നു. 

Post Top Ad