കൊട്ടിയോട് നിവാസികൾക്ക് ആശങ്ക വേണ്ടെന്ന് ചെയർമാൻ - EC Online TV

Breaking

Post Top Ad


2020, സെപ്റ്റംബർ 8, ചൊവ്വാഴ്ച

കൊട്ടിയോട് നിവാസികൾക്ക് ആശങ്ക വേണ്ടെന്ന് ചെയർമാൻ

 


ആറ്റിങ്ങൽ: കഴിഞ്ഞ മാസം 26 ന് നഗരസഭ തയ്യാറാക്കിയ താൽക്കാലിക ക്വാറന്റൈൻ കേന്ദ്രമായ എൻ.എസ്.എസ് കരയോഗം മന്ദിരത്തിൽ നിന്ന് നഗരസഭയുടെ ഇൻസ്റ്റിറ്റ്യൂഷൻ ക്വാറന്റൈൻ സെന്റെറിലേക്ക് മാറ്റിയ 4 പേരാണ് നിരീക്ഷണ കാലാവധി പൂർത്തിയാക്കി വീട്ടിലേക്ക് മടങ്ങിയത്.

രോഗബാധിതനായ രാഷ്ട്രീയ നേതാവിന്റെ യോഗത്തിൽ ഇവരുൾപ്പടെ കൊട്ടിയോട് നിവാസികളായ നിരവധി പേർ പങ്കെടുത്തിരുന്നു. നിരീക്ഷണത്തിൽ കഴിയാൻ വീട്ടിൽ സാഹചര്യം ഇല്ലാത്തതിനാലാണ് ഇവരെ ഇൻസ്റ്റിറ്റ്യൂഷൻ ക്വാറന്റൈനിലേക്ക് പ്രവേശിപ്പിച്ചത്. ഇതോടെ കൊട്ടിയോട് പ്രദേശവാസികളെ ഏറെ ആശങ്കയിലാഴ്ത്തിയിരുന്ന പ്രശ്നമാണ് ഇതോടെ അവസാനിച്ചതെന്ന് ചെയർമാൻ എം.പ്രദീപ് അറിയിച്ചു.

Post Top Ad