ആറ്റിങ്ങൽ: അയിലം പാലം – ഗണപതിയാംകോണം റോഡ് നിർമാണത്തിന് തുടക്കം കുറിച്ച് - EC Online TV

Breaking

Post Top Ad


2020, സെപ്റ്റംബർ 18, വെള്ളിയാഴ്‌ച

ആറ്റിങ്ങൽ: അയിലം പാലം – ഗണപതിയാംകോണം റോഡ് നിർമാണത്തിന് തുടക്കം കുറിച്ച്


ആറ്റിങ്ങൽ: അയിലം പാലം
പുളിമാത്ത് മുദാക്കൽ - പഞ്ചായത്തുകളെയും, ആറ്റിങ്ങ ൽ -ചിറയിൻകീഴ് മണ്ഡലങ്ങളെ ബന്ധിപ്പിക്കു ന്ന പുളിമാത്ത് പഞ്ചായത്തിലെ പ്രധാന റോഡ് - ഗണപതിയാംകോണം  റോഡിന്റെ നിർമ്മാണ ഉദ്ഘാടനം അഡ്വ: ബി.സത്യൻ എം.എൽ.എ നിർവ്വഹിച്ചു.

മുഖ്യമന്ത്രിയുടെ തദ്ദേശ റോഡ് പുനരുദ്ധാരണ പദ്ധതിയിൽ ഉൾപ്പെടുത്തി 85 ലക്ഷം രൂപ ചെലവഴിച്ചാണ് റോഡ് നിർമ്മിക്കുന്നത്.റോഡിന്റെ ശോച്യാവസ്ഥ എം.എൽ.എ ശ്രദ്ധയിൽ പെടുത്തിയതിനെ തുടർന്ന് മുഖ്യമന്ത്രിക്ക് നൽകിയ ശുപാർശയെ തുടർന്നാണ് റോഡ് നിർമ്മാണത്തിന് തുക അനുവദിച്ചത്. കോവിഡ് മാനദണ്ഡങ്ങൾ പൂർണ്ണമായും പാലിച്ച് നടക്കുന്ന ചടങ്ങിൽ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ബി. വിഷ്ണു അദ്ധ്യക്ഷത വഹിച്ചു. വിവിധ ജനപ്രതിനിധികളും രാഷ്ട്രീയ സാമൂഹ്യ മേഖലയിലെ പ്രമുഖ വ്യക്തിത്വങ്ങളും പങ്കെടുത്തു.Post Top Ad