ആശുപത്രിയിൽ നിന്നും മടങ്ങിയെത്തിയത് പുഴുവരിച്ച നിലയിൽ - EC Online TV

Breaking

Post Top Ad


2020, സെപ്റ്റംബർ 28, തിങ്കളാഴ്‌ച

ആശുപത്രിയിൽ നിന്നും മടങ്ങിയെത്തിയത് പുഴുവരിച്ച നിലയിൽ


 തിരുവനന്തപുരം മെഡിക്കൽ കോളേജിലെ ചികിത്സയ്ക്ക് ശേഷം കോവിഡിനെ അതിജീവിച്ച് മടങ്ങിയെത്തിയത് പുഴുവരിച്ച നിലയിൽ. വട്ടിയൂർക്കാവ് സ്വദേശി അനിൽകുമാറിനാണ് ഈ ദുരവസ്ഥയുണ്ടായത്. ഓഗസ്റ്റ് 21 ന് ജോലി കഴിഞ്ഞ് തിരികെ വീട്ടിലേക്ക് വരും വഴി തെന്നി വീണ് അനിൽകുമാറിന് സാരമായി പരിക്കേറ്റിരുന്നു. കഴുത്തിന് താഴേക്ക് തളർച്ച ബാധിച്ച അനിൽകുമാർ മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിൽ കഴിയവേ ഈ മാസം ആറിനാണ് കോവിഡ് സ്ഥിരീകരിച്ചത്. ഇതേ തുടർന്ന് ആശുപത്രി അധികൃതരുടെ നിർദ്ദേശ്ശ പ്രകാരം രോഗിയുടെ കുടുംബാംഗങ്ങൾ ക്വറന്റീനിൽ ആയിരുന്നു. കോവിഡ് ചികിത്സയിൽ കഴിയുന്ന  അനിൽകുമാറിനെ കുറിച്ച്  ബന്ധുക്കൾ വിളിച്ച്  അന്വേഷിക്കുമ്പോഴൊക്കെ രോഗി  സുഖമായിരിക്കുന്നു എന്ന മറുപടിയാണ് ലഭിച്ചത്. 26 ന് കോവിഡ് നെഗറ്റീവ് ആയതിനെ തുടർന്ന് അനിൽകുമാറിനെ ആശുപത്രിയിൽ നിന്നും ഡിസ്ചാർജ് ചെയ്തു. ഒരു മാസത്തെ ആശുപത്രി വാസം കൊണ്ട് എല്ലും തോലുമായ അനിൽകുമാറിന്റെ ശരീരം ദുർഗന്ധം വമിക്കുന്നതും മുറിവിൽ നിന്നും പുഴുക്കൾ നുരയുന്ന നിലയിലുമായിരുന്നു. സംഭവത്തിൽ അനില്കുമാറിന്റെ ബന്ധുക്കൾ ആരോഗ്യ മന്ത്രിക്ക്‌ പരാതി നൽകി. 

Post Top Ad