ചിറയിൻകീഴിൽ താലൂക്ക് ആശുപത്രിയിലെ ആംബുലൻസ് ഡ്രൈവർക്ക് ഭീഷണി - EC Online TV

Breaking

Post Top Ad


2020, സെപ്റ്റംബർ 29, ചൊവ്വാഴ്ച

ചിറയിൻകീഴിൽ താലൂക്ക് ആശുപത്രിയിലെ ആംബുലൻസ് ഡ്രൈവർക്ക് ഭീഷണി

 


ചിറയിൻകീഴ് താലൂക്ക് ആശുപത്രിയിലെ ആംബുലൻസ്  ഡ്രൈവറെയും കുടുംബത്തെയും കൊറോണയുടെ പേരിൽ ഭീഷണിപെടുത്തുന്നതായും അസഭ്യം വിളിക്കുന്നതായും പരാതി . കിഴുവിലം വക്കത്തുവിളയിൽ താമസിക്കുന്ന ജെ എസ് അരുണിനും കുടുംബത്തിനുമാണ് സമീപവാസികളിൽ നിന്നും ഈ ദുരനുഭവം ഉണ്ടായത്. താലൂക്ക് ആശുപത്രിയിലെ ആംബുലൻസ് വാനിൽ പാലിയേറ്റിവ് കെയർ ഡ്രൈവറായി ജോലി നോക്കി വരികയാണ് അരുൺ. കഴിഞ്ഞ ദിവസം അരുൺ വീട്ടിൽ ഇല്ലാതിരുന്ന സമയത്ത് സമീപവാസികളിൽ ചിലർ വീട്ടിലെത്തി ഈ സ്ഥലത്ത് നിന്നും മാറി പോകണമെന്ന ആവശ്യം ഉന്നയിച്ചു കൊണ്ട് അരുണിന്റെ ഭാര്യയെയും മകനെയും ഭീഷണിപെടുത്തുകയും ചെയ്തു.  തുടർന്ന് ഇവർക്കെതിരെ അരുൺ ചിറയിൻകീഴ് പോലീസ് സ്റ്റേഷനിൽ പരാതി രജിസ്റ്റർ ചെയ്തു. നാലുമാസത്തിലേറെയായി സമീപവാസികളിൽ നിന്നും മാനസിക പീഡനം തുടർന്ന് വരുന്നുവെന്നും ജോലിക്കു പോകുമ്പോഴും തിരികെ വീട്ടിലേക്കു വരുമ്പോഴും നാട്ടുകാരിൽ ചിലർ വഴിയിൽ കാത്ത് നിന്ന് കൊറോണ വരുന്നുവെന്ന് ആക്ഷേപിക്കുകയും കൊറോണ വൈറസ് നാട്ടിൽ പരത്തുന്നതായി വിളിച്ചു കൂവുകയും ചെയ്യാറുണ്ടെന്ന് അരുൺ പരാതിയിൽ പറഞ്ഞിട്ടുണ്ട്. ചിറയിൻകീഴ് താലൂക്ക് ആശുപത്രി സൂപ്രണ്ടിനും ഇത് സംബന്ധിച്ച് പരാതി നൽകിയിട്ടുണ്ട്. 

Post Top Ad