കോവിഡ് പ്രാഥമിക ചികിത്സാ കേന്ദ്രത്തിൽ യുവതി കുളിക്കുന്ന ദ്യശ്യങ്ങൾ മെ‍ാബൈൽ ഫോണിൽ പകർത്താൻ ശ്രമിച്ച ഡിവൈഎഫ്ഐ നേതാവ് പിടിയിൽ - EC Online TV

Breaking

Post Top Ad


2020, സെപ്റ്റംബർ 25, വെള്ളിയാഴ്‌ച

കോവിഡ് പ്രാഥമിക ചികിത്സാ കേന്ദ്രത്തിൽ യുവതി കുളിക്കുന്ന ദ്യശ്യങ്ങൾ മെ‍ാബൈൽ ഫോണിൽ പകർത്താൻ ശ്രമിച്ച ഡിവൈഎഫ്ഐ നേതാവ് പിടിയിൽ


കോവിഡ് പ്രാഥമിക ചികിത്സാ കേന്ദ്രത്തിൽ യുവതി കുളിക്കുന്ന ദ്യശ്യങ്ങൾ മെ‍ാബൈൽ ഫോണിൽ പകർത്താൻ ശ്രമിച്ച ഡിവൈഎഫ്ഐ നേതാവ് പിടിയിൽ. പാറശാല മുളളുവിളയിലുള്ള കേന്ദ്രത്തിൽ ചികിത്സയിലായിരുന്ന ഡിവൈഎഫ്ഐ ചെങ്കൽ യൂണിറ്റ് പ്രസിഡന്റ് ശാലു(26) ആണ് അറസ്റ്റിലായത്. കുളിമുറിയിലെ വെന്റിലേറ്ററിൽ മൊബൈൽ കണ്ട് യുവതി ബഹളം കൂട്ടിയതിനെ തുടർന്ന് അധികൃതരെത്തി ശാലുവിനെ പിടികൂടുകയായിരുന്നു.


ഒരാഴ്ചയായി ആശുപത്രിയിൽ ചികിത്സയിലുള്ള ശാലുവിന്റെ പരിശോധനാഫലം നെഗറ്റീവായതിനെ തുടർന്ന് ഇന്നലെ വീട്ടിലേക്ക് അയക്കാനിരിക്കേയാണ് സംഭവം. ഫോൺ പെ‍ാലീസ് കസ്റ്റഡിയിൽ. പാറശാല പെ‍ാലീസ് കേസെടുത്ത ശേഷം പ്രതിയെ ക്വാറന്റീനിൽ കഴിയാൻ വീട്ടിലേക്കയച്ചു. ശാലുവിനെ വിട്ടയയ്ക്കാൻ  രാഷ്ട്രീയ ഇടപെടൽ ഉണ്ടായെന്ന ആരോപണം ശക്തമാണ്. ക്വാറന്റീനിൽ കഴിയാൻ വീട്ടിലേക്കു വിട്ടതിലും പ്രതിഷേധമുണ്ട്.

Post Top Ad