കോൺഗ്രസ് കൊലപാതക രാഷ്ട്രീയത്തിനെതിരെ DYFI യുടെ "യുവജന പ്രതിഷേധം" - EC Online TV

Breaking

Post Top Ad


2020, സെപ്റ്റംബർ 23, ബുധനാഴ്‌ച

കോൺഗ്രസ് കൊലപാതക രാഷ്ട്രീയത്തിനെതിരെ DYFI യുടെ "യുവജന പ്രതിഷേധം"


കോൺഗ്രസ് കൊലപാതക രാഷ്ട്രീയത്തിനെതിരെ DYFI യുടെ "യുവജന പ്രതിഷേധം" DYFI ആറ്റിങ്ങൽ വെസ്റ്റ് മേഖല കമ്മിറ്റിക്ക് കീഴിൽ ഏഴ് കേന്ദ്രങ്ങളിൽ നടന്നു. ACAC നഗറിൽ ആറ്റിങ്ങൽ നഗരസഭ ചെയർമാൻ സ.എം പ്രദീപ് ഉൽഘാടനം ചെയ്തു. കുന്നുവാരാത്ത് CPIM ജില്ലാ സെക്രട്ടറിയേറ്റ് അംഗം സ.ആർ. രാമു ഉൽഘാടനം ചെയ്തു. കൊട്ടിയോട് CPIM ഏര്യാ കമ്മിറ്റി അംഗം ആർ.രാജുവും,മാർക്കറ്റ് റോഡിൽ CPIM ഏര്യാ കമ്മിറ്റി അംഗം സ.CJ  രാജേഷ് കുമാറും മാമത്ത് CPIM ലോക്കൽ കമ്മിറ്റി സെക്രട്ടറി സി.ദേവരാജനും, മേലാറ്റിങ്ങലിൽ PKS ഏര്യാ സെക്രട്ടറി സ.സന്തോഷും കൊടുമത്ത് നഗരസഭ വൈസ്. ചെയര്പേഴ്സൻ ആർ.എസ്.രേഖയും ഉൽഘാടനം ചെയ്തു.Post Top Ad