സൗജന്യ ഡയാലിസിസ് യൂണിറ്റിന്റെ ഉത്ഘാടനം sep7 ന് മമ്മൂട്ടി നിർവഹിക്കുന്നു - EC Online TV

Breaking

Post Top Ad


2020, സെപ്റ്റംബർ 5, ശനിയാഴ്‌ച

സൗജന്യ ഡയാലിസിസ് യൂണിറ്റിന്റെ ഉത്ഘാടനം sep7 ന് മമ്മൂട്ടി നിർവഹിക്കുന്നു

 

ആറ്റിങ്ങൽ: ആറ്റിങ്ങൽ നഗരസഭയും സായിഗ്രാമും സംയുക്തമായി വലിയ കുന്ന് താലൂക്കാശുപത്രിയിൽ ആരംഭിക്കുന്ന സൗജന്യ ഡയാലിസിസ് യൂണിറ്റിന്റെ രണ്ടാം ഘട്ട ഉദ്ഘാടനമാണ് സെപ്റ്റംബർ 7 തിങ്കൾ രാവിലെ 10 ന് പത്മശ്രീ ഡോ. ഭരത് മമ്മൂട്ടി നിർവ്വഹിക്കുന്നത്.

അഡ്വ.ബി.സത്യൻ എം.എൽ.എ അധ്യക്ഷത വഹിക്കുന്ന ചടങ്ങിൽ നഗരസഭാ ചെയർമാൻ എം.പ്രദീപ് സ്വാഗതം ആശംസിക്കും. സായിഗ്രാം എക്സിക്യൂട്ടീവ് ഡയറക്ടർ കെ.എൻ. ആനന്ദകുമാർ മുഖ്യപ്രഭാഷണം നടത്തും. ആശുപത്രി സൂപ്രണ്ട് ഡോ. ജസ്റ്റിൻജോസ്, നഗരസഭാ വൈസ് ചെയർപേഴ്സൺ ആർ.എസ്. രേഖ, സെക്രട്ടറി എസ്. വിശ്വനാഥൻ, സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻമാർ, കൗൺസിലർമാർ തുടങ്ങിയവർ സന്നിഹിതരാവും.

നിലവിലെ ഡയാലിസിസ് കേന്ദ്രം പത്ത് മാസത്തിനിടെ പട്ടണത്തിനകത്തും പുറത്തുമുള്ള ആയിരത്തോളം രോഗികൾക്കാണ് ആശ്രയമായത്. തുടർന്ന് രണ്ടാം ഘട്ടമായി ഈ മാസം പ്രവർത്തനം ആരംഭിക്കുന്ന ഡയാലിസിസ് യൂണിറ്റ് കൂടുതൽ രോഗികൾക്ക് ആശ്വാസം പകരാനാവുമെന്ന് ചെയർമാൻ എം.പ്രദീപ് അറിയിച്ചു.

Post Top Ad