തിരുവനന്തപുരം ജില്ലയില്‍ ഇന്ന് 1,012 പേര്‍ക്കാണ് കോവിഡ് 19 സ്ഥിരീകരിച്ചത് - EC Online TV

Breaking

Post Top Ad


2020, ഒക്‌ടോബർ 9, വെള്ളിയാഴ്‌ച

തിരുവനന്തപുരം ജില്ലയില്‍ ഇന്ന് 1,012 പേര്‍ക്കാണ് കോവിഡ് 19 സ്ഥിരീകരിച്ചത്



തിരുവനന്തപുരം ജില്ലയില്‍ ഇന്ന്(09 ഒക്ടോബര്‍) 1,012 പേര്‍ക്കാണ് കോവിഡ് 19 സ്ഥിരീകരിച്ചത്. ഇതില്‍ 878 പേര്‍ക്കു സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. 112 പേരുടെ ഉറവിടം വ്യക്തമല്ല. 15 പേര്‍ വീട്ടുനിരീക്ഷണത്തിലായിരുന്നു. ഏഴുപേരുടെ മരണം കോവിഡ് മൂലമാണെന്നും സ്ഥിരീകരിച്ചു.


നെയ്യാറ്റിന്‍കര സ്വദേശി ശശിധരന്‍ നായര്‍(75), പാറശ്ശാല സ്വദേശി ചെല്ലമ്മല്‍(70), വാമനപുരം സ്വദേശിനി മഞ്ജു(29), നഗരൂര്‍ സ്വദേശിനി നുസൈഫ ബീവി(65), കീഴറൂര്‍ സ്വദേശിനി ഓമന(68), ആര്യനാട് സ്വദേശി വേലുക്കുട്ടി(68), കന്യാകുമാരി സ്വദേശി ഗുണശീലന്‍(53) എന്നിവരുടെ മരണങ്ങളാണ് കോവിഡ് മൂലമാണെന്നു സ്ഥിരീകരിച്ചത്.


ഇന്നു രോഗം സ്ഥിരീകരിച്ചവരില്‍ 418 പേര്‍ സ്ത്രീകളും 594 പേര്‍ പുരുഷന്മാരുമാണ്. ഇവരില്‍ 15 വയസിനു താഴെയുള്ള 85 പേരും 60 വയസിനു മുകളിലുള്ള 176 പേരുമുണ്ട്. പുതുതായി 2,732 പേര്‍ രോഗനിരീക്ഷണത്തിലായി. ഇവരടക്കം 30,946 പേര്‍ ജില്ലയില്‍ നിരീക്ഷണത്തില്‍ കഴിയുന്നുണ്ട്. 2,886 പേര്‍ നിരീക്ഷണ കാലയളവ് രോഗ ലക്ഷണങ്ങളൊന്നുമില്ലാതെ പൂര്‍ത്തിയാക്കി. ജില്ലയിലാകെ 11,731 പേരാണ് കോവിഡ് ചികിത്സയില്‍ കഴിയുന്നത്. 1,074 പേര്‍ ഇന്ന് രോഗമുക്തി നേടി.


കോവിഡുമായി ബന്ധപ്പെട്ടു കളക്ടറേറ്റ് കണ്‍ട്രോള്‍ റൂമില്‍ 283 കോളുകളാണ് ഇന്നെത്തിയത്. മാനസികപിന്തുണ ആവശ്യമുണ്ടായിരുന്ന 25 പേര്‍ മെന്റല്‍ ഹെല്‍ത്ത് ഹെല്‍പ് ലൈനിലേക്ക് വിളിച്ചു. മാനസിക പിന്തുണ ആവശ്യമായ 3,717 പേരെ ടെലഫോണില്‍ ബന്ധപ്പെടുകയും ആവശ്യമായ നിര്‍ദ്ദേശങ്ങള്‍ നല്‍കുകയും ചെയ്തു.

Post Top Ad