കിഴുവിലം ഇന്ന് നടത്തിയ ടെസ്റ്റിൽ 10 പേർക്ക് കൂടി രോഗം സ്ഥിരീകരിച്ചു - EC Online TV

Breaking

Post Top Ad


2020, ഒക്‌ടോബർ 14, ബുധനാഴ്‌ച

കിഴുവിലം ഇന്ന് നടത്തിയ ടെസ്റ്റിൽ 10 പേർക്ക് കൂടി രോഗം സ്ഥിരീകരിച്ചു

 


കിഴുവിലം ഗ്രാമ പഞ്ചായത്തിന്റെ കീഴിൽ നടത്തിയ കോവിഡ് പ്രാഥമിക സമ്പർക്ക പട്ടികയിൽപെട്ട 50 പേർക്ക് നടത്തിയ ആന്റിജൻ ടെസ്റ്റിൽ 10 പേർക്ക് കോവിഡ് പോസിറ്റീവ് സ്ഥിരീകരിച്ചു. ഇതിൽ വാർഡ് 17  (കൂന്തള്ളൂർ) ൽ ഒരു കുടുംബത്തിലെ 4  പേർ ഉൾപ്പടെ 8  പേരും വാർഡ് 7  (അരികത്തുവർ)  ൽ ഉൾപ്പെട്ട 2  പെരുമാണുള്ളത്. ഇവരെ കൂടാതെ വലിയകുന്ന് ആശുപത്രിയിൽ ടെസ്റ്റ് നടത്തിയ ഒരാൾക്ക് കൂടി ഇന്ന് രോഗം സ്ഥിരീകരിച്ചു. കിഴുവിലം ഗ്രാമ പഞ്ചായത്തിലെ 3,4,6 വാർഡുകൾ കണ്ടൈൻമെൻറ് സോണുകളായും 12, 17 വാർഡുകൾ മൈക്രോ കണ്ടൈൻമെൻറ് സോണുകളായി തുടരുകയാണ്. കിഴുവിലം 12, 17 വാർഡുകളിൽ അതീവ ഗുരുതരാവസ്ഥയിൽ തുടരുകയാണ്.  നിലവിൽ രോഗികൾ ഇല്ലാത്ത ഒരേയൊരു വാർഡ് വലിയയേല ആണ്. 

കിഴുവിലം ഗ്രാമ പഞ്ചായത്ത് പരിധിയിൽ ഇതുവരെ 211 പേർക്കാണ് രോഗം സ്ഥിരീകരിച്ചത്. അതിൽ 5 പേർ മരണപ്പെട്ടു. 114 പേർ വിവിധയിടങ്ങളിൽ രോഗം ബാധിച്ച് ചികിത്സയിലാണ്. 91 പേർ രോഗമുക്തരായി. ഇന്നേ ദിവസം നടന്ന ക്യാമ്പിന് ഡിസ്ട്രിക്ട് മെഡിക്കൽ ഓഫീസിലെ ഡോ. അഞ്ജന, കിഴുവിലം ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് എ. അൻസാർ, ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ എ.എസ്. ശ്രീകണ്ഠൻ, ജനപ്രതിനിധികളായ സാംബശിവൻ, ഷാജഹാൻ, മിനി, സൈന, ചിറയിൻകീഴ് എസ്.എച്ച്.ഒ രാഹുൽ രവീന്ദ്രന്റെ നേതൃത്വത്തിലുള്ള പോലീസ് ടീം, എച്ച്.ഐ പ്രമോദ്, ജെ.എച്ച്.ഐ ബിജു രാജൻ, ജെ.എച്ച്.ഐ ഹരീഷ്, ആരോഗ്യ പ്രവർത്തകർ തുടങ്ങിയവർ നേതൃത്വം നൽകി.


അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

Post Top Ad