സ്വകാര്യ ആശുപത്രികളിൽ 10 ശതമാനം കിടക്കകൾ കൊവിഡ് രോഗികൾക്ക് ; മുഖ്യമന്ത്രി - EC Online TV

Breaking

Post Top Ad


2020, ഒക്‌ടോബർ 30, വെള്ളിയാഴ്‌ച

സ്വകാര്യ ആശുപത്രികളിൽ 10 ശതമാനം കിടക്കകൾ കൊവിഡ് രോഗികൾക്ക് ; മുഖ്യമന്ത്രി

 


സ്വകാര്യ ആശുപത്രികളിൽ 10 ശതമാനം കിടക്കകൾ കൊവിഡ് രോഗികൾക്കായി റിസർവ് ചെയ്യണമെന്ന നിർദ്ദേശത്തിന് അനുസൃതമായ നടപടികൾ സ്വീകരിച്ചിട്ടുണ്ടെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. തിരുവനന്തപുരം, കൊല്ലം, കോഴിക്കോട് ജില്ലകളിൽ ഐസിയു ബെഡ്ഡുകളുടെ എണ്ണം വർധിപ്പിച്ചിട്ടുണ്ട്.  എല്ലാ ജില്ലകളിലേയും പ്രൈവറ്റ് ഹോസ്പിപിറ്റലുകളിലെ ഐസിയു ബെഡ്ഡുകൾ എംപാനൽ ചെയ്യുന്നതിനുള്ള നപടിക്രമങ്ങൾ പൂർത്തിയായിക്കൊണ്ടിരിക്കുകയാണ് എന്നും മുഖ്യമന്ത്രി പറഞ്ഞു. 


 ടെസ്റ്റിംഗ് നിരക്കു കൂട്ടുന്നതിന്റെ ഭാഗമായി എല്ലാ ജില്ലകളിലും പൊതുസ്ഥലങ്ങളിൽ കിയോസ്കുകൾ കൂടുതലായി സ്ഥാപിക്കാൻ ജില്ലാ കളക്ടർമാർക്ക് നിർദ്ദേശം നൽകിയിട്ടുണ്ട്. ഇതിനായി 167 സ്ഥലങ്ങൾ കണ്ടെത്തുകയും, അവയിൽ 57 ഇടങ്ങളിൽ ഇതിനകം കിയോസ്കുകൾ പ്രവർ ത്തനമാരംഭിക്കുകയും ചെയ്തു. കൊവിഡ് രോഗബാധിതരായവരിൽ മറ്റ് രോഗങ്ങൾ ഉള്ളവർ കൃത്യമായ ഇടവേളകളിൽ കൊവിഡ് ടെസ്റ്റ് ചെയ്യേണ്ടത് അവരുടെ സുരക്ഷയ്ക്ക് അനിവാര്യമാണ്. ഇക്കാര്യത്തിൽ വേണ്ട ബോധവത്കരണം സംസ്ഥാനത്ത് നടത്തും. മാസ്‌ക് ധരിക്കുന്നതിന്റെ പ്രാധാന്യം പൊതുജനങ്ങളെ ബോധ്യപ്പെടുത്താനുള്ള ക്യാമ്പയിൻ ഒന്നുകൂടി ശക്തിപ്പെടുത്തുമെന്ന് മുഖ്യമന്ത്രി പറഞ്ഞു.


അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

Post Top Ad