കിഴുവിലം പഞ്ചായത്തിലെ മാമം ജി.വി.ആർ.എം യു.പി.എസിൽ വച്ച് നടത്തിയ ആന്റിജൻ ടെസ്റ്റിൽ ഇന്ന് 11 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു. കിഴുവിലം പഞ്ചായത്തിലെ വിവിധ പ്രദേശങ്ങളിലെ ആദ്യ സമ്പർക്കപ്പട്ടികയിൽ ഉൾപ്പെട്ടവർക്കും മുൻപേ കോവിഡ് സ്ഥിരീകരിച്ച് ക്വറന്റൈനിൽ കഴിഞ്ഞവർക്കുമാണ് ഇന്ന് ആന്റിജൻ ടെസ്റ്റ് നടത്തിയത്. കോവിഡ് ബാധിച്ച് ചികിത്സയിൽ കഴിഞ്ഞവരിൽ 21 പേർ രോഗമുക്തരായി. പഞ്ചായത്തിലെ വാർഡ് 3 , 4 , 8 എന്നീ വാർഡുകളിൽ 3 പേർക്ക് വീതവും 5 , 18 വാർഡുകളിൽ ഒരാൾക്ക് വീതവുമാണ് ഇന്ന് കോവിഡ് പോസിറ്റീവായത്.
തിരുവനന്തപുരം ഡി എം ഒ ഓഫീസിലെ ലിസ, കിഴുവിലം ഗ്രാമ പഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ എ.എസ്. ശ്രീകണ്ഠൻ, എച്ച് ഐ പ്രമോദ്, ജനപ്രതിനിധിയായ ബിജുകുമാർ, പാലിയേറ്റിവ് കെയർ സിസ്റ്റർ രേണു രവീന്ദ്രൻ, , ജെ എച്ച് ഐമാരായ ബിജുകുമാർ, ഹരീഷ് ,ആരോഗ്യ പ്രവർത്തകർ , ആശാ വർക്കർമാർ എന്നിവർ ക്യാമ്പിന് നേതൃത്വം നൽകി.